ADVERTISEMENT

ആക്രമണമാണ് ഏറ്റവും മികച്ച പ്രതിരോധം’ – കളിക്കാരിയായിരുന്നപ്പോഴും പരിശീലകയായി വേഷം മാറിയപ്പോഴും പി.വി.പ്രിയ എന്ന കണ്ണൂരുകാരി തന്റെ നയത്തിൽ മാറ്റംവരുത്തിയിട്ടില്ല. ഗോകുലം വനിതാ ടീമിന്റെ പരിശീലന ചുമതലയേറ്റെടുത്ത് 3–ാം സീസണിൽ കിരീടമേറ്റു വാങ്ങുമ്പോൾ പ്രിയ പറയുന്നതും മറ്റൊന്നല്ല: ആക്രമിച്ചു കളിക്കുക, ഗോളടിക്കുക. പരിശീലകയുടെ നിർദേശം ടീം കളത്തിൽ നടപ്പാക്കിയപ്പോൾ 9 കളികളി‍ൽനിന്നായി നേടിയത് 43 ഗോളുകളാണ്.

ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന്റെ (എഎഫ്സി) എ ലൈസൻസ് സ്വന്തമാക്കിയ ഏക മലയാളി വനിതയാണ് പ്രിയ. എഎഫ്സി റീജനൽ ചാംപ്യൻഷിപ്പുകളിൽ ഇന്ത്യൻ അണ്ടർ 14, 13 ടീമുകൾ ജേതാക്കളായപ്പോൾ കോച്ച് പ്രിയയായിരുന്നു. ‘എന്തു നിർദേശം വച്ചാലും അംഗീകരിച്ചു തരുന്ന ടീം മാനേജ്മെന്റും ആത്മാർഥമായി കളിച്ച താരങ്ങളുമാണു ഗോകുലത്തിന്റെ വിജയരഹസ്യം’ – പ്രിയ പറഞ്ഞു. കണ്ണൂർ പഴയങ്ങാടി വെങ്ങര കരപ്പാത്ത് വീട്ടിൽ പി.വി.പ്രഭാകരന്റെയും സുനീതിയുടെയും മകളാണ്.

English Summary: Gokulam FC Coach

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com