ADVERTISEMENT

ലണ്ടൻ ∙ ഇംഗ്ലിഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ചെൽസിയെ 2–0ന് തോൽപിച്ചു. ആന്തണി മാർഷ്യൽ (45’), ഹാരി മഗ്വെയർ (66’) എന്നിവരുടെ ഗോളിലായിരുന്നു യുണൈറ്റഡിന്റെ ജയം. ആരോൺ വാൻ ബിസാക്കയുടെ ക്രോസ് ഹെഡറിലൂടെ വലയിലാക്കിയാണ് മാർഷ്യൽ യുണൈറ്റഡിനെ മുന്നിലെത്തിച്ചത്.

ബ്രൂണോ ഫെർണാണ്ടസിന്റെ കോർണർ ഹെഡ് ചെയ്ത് മഗ്വെയർ യുണൈറ്റഡിന്റെ രണ്ടാം ഗോളും നേടി. ഒളിവർ ജിരൂദ്, കുർട്ട് സൂമ എന്നിവർ ചെൽസിക്കായി വല കുലുക്കിയെങ്കിലും വിഎആർ രണ്ട് ഗോളുകളും അനുവദിച്ചില്ല. ആദ്യ പകുതിയിൽ ചെൽസി സ്ട്രൈക്കർ മിഷി ബാറ്റ്‌ഷുവായിയി ചവിട്ടിയ ഹാരി മഗ്വെയർക്കു ചുവപ്പുകാർഡ് നൽകാത്തതും വിവാദമായി. ലീഗിൽ 26 കളിയിൽ നിന്ന് 41 പോയിന്റുള്ള ചെൽസി നാലാം സ്ഥാനത്തും 38 പോയിന്റുള്ള യുണൈറ്റഡ് ഏഴാമതുമാണ്.

English Summary: Manchester United Beat Chelsea

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com