ADVERTISEMENT

ലണ്ടൻ ∙ ഫുട്ബോളിലെ ഓഫ്‌സൈഡ് നിയമത്തിൽ പരിഷ്കാരം വേണമെന്നാവശ്യപ്പെട്ടു മുൻ ആർസനൽ പരിശീലകൻ ആർസീൻ വെംഗർ രംഗത്ത്. ഇപ്പോ‍ൾ ഫിഫയുടെ രാജ്യാന്തര വികസന വിഭാഗത്തിന്റെ മേധാവിയാണു വെംഗർ. വിഎആർ (വിഡിയോ അസിസ്റ്റന്റ് റഫറി) സംവിധാനം വന്നതോടെ ഒട്ടേറെ ഓഫ്‌സൈഡ് തീരുമാനങ്ങൾ വിവാദത്തിലായ സാഹചര്യത്തിലാണു വെംഗറുടെ ഇടപെടൽ. 29നു ബെൽഫാസ്റ്റിൽ നടക്കുന്ന ഫുട്ബോൾ നിയമനിർമാണ സമിതിയുടെ വാർഷിക യോഗത്തിൽ പുതിയ നിയമം അവതരിപ്പിക്കുമെന്നു വെംഗർ പറഞ്ഞു.

  നിലവിലെ നിയമം 

ഒരു താരത്തിന്റെ ഏതെങ്കിലും ശരീരഭാഗം എതിർ ടീമിന്റെ അവസാന പ്രതിരോധനിരക്കാരന്റെ മുന്നിലാണെങ്കിൽ ഓഫ്സൈഡ് വിളിക്കും (ഉദാ: ഹെഡ് ചെയ്യാനായി തല മുന്നോട്ടാഞ്ഞാൽ കാൽ പിന്നിലുണ്ടെങ്കിലും ഓഫ്സൈഡ് വിളിക്കും)

 വെംഗറുടെ തിരുത്ത് 

താരത്തിന്റെ ഏതെങ്കിലും ശരീരഭാഗം അവസാന പ്രതിരോധനിരക്കാരന്റെ മുന്നിലാണെങ്കിലും ഗോളടിക്കാൻ പറ്റുന്ന ഒരു ശരീരഭാഗം ആ പ്രതിരോധനിരക്കാരന്റെ ശരീരത്തിന്റെ അതേ ലൈനിലോ അതിനു പിന്നിലോ ആണെങ്കിൽ ഓഫ്സൈഡ് വിളിക്കാൻ പാടില്ല (ഉദാ: ഹെഡ് ചെയ്യാനായി തല മുന്നോട്ടാഞ്ഞാലും കാൽ പിന്നിലാണെങ്കിൽ ഓഫ്സൈഡ് വിളിക്കില്ല).

മൂക്ക് സെന്റിമീറ്ററുകൾക്കു മുന്നിലാണെങ്കിൽപ്പോലും ഓഫ്സൈഡ് വിളിക്കുന്നത് എവിടത്തെ നിയമമാണ്?

- ആർസീൻ വെംഗർ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com