ADVERTISEMENT

ആംസ്റ്റർഡാം ∙ മത്സരത്തിനിടെ ഹൃദയാഘാതം സംഭവിച്ച് കോമയിലായ ഹോളണ്ട് ഫുട്ബോൾ താരം അബ്ദെൽഹഖ് നൂരി രണ്ടര വർഷത്തിനു ശേഷം ബോധം വീണ്ടെടുത്തു. എന്നാൽ നൂരി ആശുപത്രിയിൽ നിന്ന് വീട്ടിലേക്കു മടങ്ങിയതിനു പിന്നാലെ ഡച്ച് ക്ലബ് അയാക്സ് ആംസ്റ്റർഡാം അദ്ദേഹവുമായുള്ള കരാർ അവസാനിപ്പിക്കുകയും ചെയ്തു.

2017ൽ പ്രീസീസൺ സൗഹൃദ മത്സരത്തിനിടെയാണ് നൂരിക്ക് ഹൃദയാഘാതമുണ്ടായത്. അബോധാവസ്ഥയിലായ താരത്തിന് പെട്ടെന്ന് ശുശ്രൂഷ നൽകുന്നതിൽ വീഴ്ചയുണ്ടായതായി ക്ലബ് സമ്മതിച്ചിരുന്നു. പരിഹാരമെന്ന നിലയിൽ അദ്ദേഹത്തിനു തുടർന്നും വേതനം നൽകുന്നു‌ണ്ടായിരുന്നു. എന്നാൽ ജൂലൈ ഒന്നിനു സ്വാഭാവികമായി പുതുക്കേണ്ടിയിരുന്ന കരാർ റദ്ദാക്കുന്നതായി ക്ലബ് ഇന്നലെ അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com