ADVERTISEMENT

അന്തരിച്ച ഫുട്ബോളർ ഡെംപോ ഉസ്മാനെക്കുറിച്ച് 1973ലെ സന്തോഷ് ട്രോഫി കിരീടം നേടിയ കേരള ടീമിൽ ഒപ്പമുണ്ടായിരുന്ന വിക്ടർ മഞ്ഞിലയുടെ ഓർമക്കുറിപ്പ്....

കളിയിലുടനീളം ഒരേ ഉൗർജം, നിലവാരം – വിശ്വസിക്കാവുന്ന കളിക്കാരനായിരുന്നു ഡെംപോ ഉസ്മാൻ. ഡിഫൻഡറാണെങ്കിലും ഒരിക്കൽ പോലും എതിരാളികൾക്കെതിരെ ഉസ്മാൻ കടുത്ത ഫൗളുകളോ അനാവശ്യമായ ടാക്ലിങ്ങുകളോ ചെയ്തു കണ്ടിട്ടില്ല. എതിർ കളിക്കാരന്റെ ശരീരത്തിൽ തൊട്ടുകളിക്കില്ലെന്നത് അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു. ഫൗളുകൾ പരമാവധി ഒഴിവാക്കി കൃത്യമായി പാസ് നൽകുന്ന ഫെയർ പ്ലെയർ.

കേരളം ആദ്യമായി സന്തോഷ് ട്രോഫി ഫുട്ബോൾ കിരീടം സ്വന്തമാക്കിയ 1973ൽ ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്നു. ടീം ക്യാംപിൽവച്ചാണ് ഞാൻ ഉസ്മാനെ ആദ്യമായി കാണുന്നതും. കൊച്ചിയിലെ ഫാക്ട് മൈതാനത്ത്, അന്നത്തെ പരിശീലകൻ സൈമൺ സുന്ദർരാജിനൊപ്പമായിരുന്നു അത്. അന്ന് എല്ലാവരും ഉസ്മാന്റെ സാന്നിധ്യം ഇഷ്ടപ്പെട്ടിരുന്നു. കാരണം, ഒരിക്കലും ഉല്ലാസവാനായല്ലാതെ അദ്ദേഹത്തെ കണ്ടിട്ടില്ല. പരിശീലനം കഴിഞ്ഞു ക്ഷീണിച്ചിരിക്കുന്നവർക്ക് ആ സാന്നിധ്യം ഉൗർജമായിരുന്നു.

ഗോവയിലെ ഡെംപോയുടെ പ്രധാന താരമായതോടെയാണ് അദ്ദേഹത്തെ എല്ലാവരും ഡെംപോ ഉസ്മാൻ എന്നുവിളിച്ചു തുടങ്ങിയത്. ആരോടും പറയാതെ സ്വന്തം നാടായ കോഴിക്കോട്ടേക്കു പോകുന്നത് സ്ഥിരം പ്രകൃതമായിരുന്നു. എപ്പോഴാകും അദ്ദേഹം നാട്ടിലേക്കു പോവുകയെന്ന് ആർക്കും പിടിയുണ്ടാകില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com