ADVERTISEMENT

മലപ്പുറം ∙ അരീക്കോട് പത്തനാപുരത്തെ തന്റെ ഇരുനില വീട് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കു വിട്ടുനൽകാൻ സന്നദ്ധതയറിയിച്ച് ഐഎസ്എൽ ഫുട്ബോൾ താരം സക്കീർ മുണ്ടംപറ. ഹോം ക്വാറന്റീൻ നിർദേശിക്കപ്പെട്ടവർക്കോ അവരുടെ കുടുംബാംഗങ്ങൾക്കോ ആരോഗ്യ പ്രവർത്തകർക്കോ വീട് വിട്ടുനൽകും‌ം. മാറിത്താമസിക്കാൻ ഇടമില്ലാത്തതിന്റെ പേരിൽ ആരും ബുദ്ധിമുട്ടാതിരിക്കാനാണ് തന്റെ എളിയ ശ്രമമെന്നു സക്കീർ പറഞ്ഞു.

ഗർഭിണിയായ ഭാര്യ ഫാസില, മകൾ മറിയത്തിനൊപ്പം എ‌ടവണ്ണയിലെ അവരുടെ വീട്ടിലാണുള്ളത്. ഇന്നലെ മുതൽ സക്കീറും അവിടേക്കു മാറി. ഐഎസ്എല്ലിൽ മുംബൈ സിറ്റി, ചെന്നൈയിൻ എഫ്സി, കേരള ബ്ലാസ്റ്റേഴ്സ് എന്നിവയ്ക്കായി കളിച്ച സക്കീർ മുണ്ടംപറ രണ്ടു തവണ കേരള സന്തോഷ് ട്രോഫി ടീമിലും അംഗമായിരുന്നു.

English Summary: Kerala Football Player Ready to Give His House for Fight Against Coronavirus

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com