ADVERTISEMENT

സോൾ ∙ ‘കോവിഡ്’ അവധിക്കു നാട്ടിലെത്തിയ ദക്ഷിണ കൊറിയൻ ഫുട്ബോള‍ർ സൺ ഹ്യൂങ് മിൻ സൈനിക സേവനത്തിന്. ഇംഗ്ലിഷ് പ്രീമിയർ ലീഗ് ക്ലബ് ടോട്ടനം ഹോട്സ്പറിന്റെ താരമായ സൺ കഴിഞ്ഞയാഴ്ചയാണ് നാട്ടിലേക്കു മടങ്ങിയത്.

പൂർണാരോഗ്യവാന്മാരായ ദക്ഷിണ കൊറിയക്കാർക്കു 2 വർഷ സൈനിക സേവനം നിർബന്ധമാണ്. എന്നാൽ, 2018ലെ ഏഷ്യൻ ഗെയിംസിൽ ദക്ഷിണ കൊറിയൻ ഫുട്ബോൾ ടീം സ്വർണം നേടിയതിനു പകരമായി ടീമംഗങ്ങളെ സൈനിക സേവനത്തിൽനിന്ന് ഒഴിവാക്കിയിരുന്നു. എന്നാൽ, മൂന്നാഴ്ച അടിസ്ഥാന പരിശീലനവും 500 മണിക്കൂർ സാമൂഹിക സേവനവും നിർബന്ധമാക്കിയിരുന്നു. ഇതിനായാണ് ഇരുപത്തിയേഴുകാരൻ സൺ ഇപ്പോൾ ഒരുങ്ങുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com