sections
MORE

ജർമൻ ബുന്ദസ്‌ലിഗ ഫുട്ബോൾ നാളെ മുതൽ

love-lock
ലവ് ‘ലോക്ഡൗൺ’: ജർമൻ ക്ലബ് ബൊറൂസിയ ഡോർട്മുണ്ടിന്റെ സിഗ്‌നൽ ഇദുന പാർക്കിലെ ഗേറ്റിൽ ‘പ്രണയപ്പൂട്ടുകൾ’ കൊരുത്തിട്ടിരിക്കുന്ന ആരാധകർ. പങ്കാളിയോടുള്ള തകർക്കാനാവാത്ത സ്നേഹം സൂചിപ്പിക്കാനാണിത് ചെയ്യുന്നത്. ലോക്ഡൗൺ ഇടവേളയ്ക്കു ശേഷം പുനരാരംഭിക്കുന്ന ജർമൻ ബുന്ദസ് ലിഗ ഫുട്ബോളിൽ നാളെ ആദ്യമത്സരം നടക്കുന്നത് ഇവിടെയാണ്; ഡോർട്മുണ്ടും ഷാൽക്കെയും തമ്മിൽ.
SHARE

ബെർലിൻ ∙ ലോക്ഡൗൺ കാലത്തെ ആദ്യ ‘ലൈവ് സ്പോർട്സ്’ വാർത്ത ഇതാ! രണ്ടു മാസത്തെ ഇടവേളയ്ക്കു ശേഷം ജർമൻ ബുന്ദസ്‌ലിഗ ഫുട്ബോൾ തിരിച്ചു വരുന്നു. ഇന്ത്യൻ സമയം ശനി രാത്രി ഏഴിനുള്ള ബോറൂസിയ ഡോർട്മുണ്ട്– ഷാൽക്കെ മത്സരമാണ് ആദ്യദിനത്തിലെ സൂപ്പർ പോരാട്ടം.

മത്സരങ്ങൾ സ്റ്റാർ സ്പോർട്സ് ചാനലിൽ തൽസമയ സംപ്രേഷണമുണ്ട്. കോവിഡ് മൂലം മത്സരങ്ങളെല്ലാം നിർത്തി വച്ച ശേഷം പുനരാരംഭിക്കുന്ന ആദ്യ മേജർ യൂറോപ്യൻ ലീഗാണ് ബുന്ദ‌സ്‌ലിഗ. കാണികളില്ലാത്ത സ്റ്റേഡിയങ്ങളിലാണ് എല്ലാ മത്സരങ്ങളും. 

 ബയൺ മുന്നിൽ ‌

എല്ലാ ടീമിനും 9 മത്സരങ്ങൾ വീതം  ശേഷിക്കെ നിലവിലെ ചാംപ്യൻമാരായ ബയൺ മ്യൂണിക്ക് തന്നെയാണ് പോയിന്റ് പട്ടികയിൽ മുന്നിൽ. 25 മത്സരങ്ങളിൽ 55 പോയിന്റ്. ബെർലിനെതിരെ ഞായറാഴ്ച രാത്രി 9.30നാണ് ബയണിന്റെ കളി. ശക്തമായ വെല്ലുവിളിയുമായി ഡോർട്ട്മുണ്ട് (51), ലൈപ്സീഗ് (50) എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്. 

ആദ്യ അഞ്ചു സ്ഥാനക്കാർ തമ്മിലുള്ള അകലം എട്ടു പോയിന്റ് മാത്രമാണെന്നത് ചാംപ്യൻസ് ലീഗ് ബെർത്തിനായുള്ള പോരാട്ടവും കടുപ്പമാക്കുന്നു.  ഒന്നാം സ്ഥാനത്തുള്ള ബയണിന് ടോപ് ഫോറിലുള്ള മൂന്നു ടീമുകളുമായി കളി ബാക്കിയുണ്ട്. 

 ∙ മത്സരത്തലേന്നു കളിക്കാർക്കും ഒഫീഷ്യൽസിനും വൈദ്യ പരിശോധന. 

∙  സ്റ്റേഡിയത്തിൽ ആകെയുണ്ടാവുക മുന്നൂറോളം പേർ മാത്രം. ഇവരെ മൂന്നു സോണുകളായി തിരിച്ച് ‘അകലം’ ഉറപ്പാക്കും.  

 ∙ ഒന്നിലേറെ ബസുകളിലായിരിക്കും ഓരോ ടീമും സ്റ്റേഡിയത്തിൽ എത്തുക. ഓരോരുത്തരും തമ്മിൽ കുറഞ്ഞത് ഒന്നര മീറ്റർ അകലം പാലിക്കാനാണിത്. 

 ∙ കളിക്കാർ തമ്മിലുള്ള ഹസ്തദാനം ഉണ്ടാവില്ല. ടീം ഫൊട്ടോ സെഷനും ഇല്ല. 

 ∙ കളിക്കാർ മാസ്ക് ധരിക്കേണ്ടതില്ല. പക്ഷേ പിച്ചിനു പുറത്തു നിൽക്കുന്നവരെല്ലാം ധരിക്കണം. സബ്സ്റ്റിറ്റ്യൂട്ടുകൾ ഉൾപ്പെടെ. 

 ∙ പന്ത് ഇടയ്ക്കിടെ അണുവിമുക്തമാക്കും. 

∙  കെട്ടിപ്പിടിച്ചോ കൈപ്പത്തികൾ കൂട്ടിയിടിച്ചോ ഉള്ള ആഘോഷങ്ങൾ പാടില്ല. കൈമുട്ടുകൾ കൂട്ടിമുട്ടിച്ച് ആഘോഷിക്കാം. 

 ∙ ആകെ 10 ജേണലിസ്റ്റുകൾക്കു മാത്രമാണ് ഓരോ മത്സരത്തിനും പ്രവേശനം. മിക്സ്ഡ് സോൺ, പ്രസ് കോൺഫറൻസ് എന്നിവയില്ല. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FOOTBALL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA