ADVERTISEMENT

സാധാരണഗതിയിൽ ജർമൻ ലീഗ് ക്ലബ് എഫ്സി കൊളോണിന്റെ മത്സരം നടക്കുമ്പോൾ മൈതാനത്തു രാജകീയമായി നടക്കേണ്ടവനാണു ഹെന്നസ് ഒൻപതാമൻ എന്ന സ്ഥാനപ്പേരുള്ള ഈ ആട്. തവിട്ടുനിറമുള്ള ഹെന്നസ്, ഹോം മാച്ച് ദിവസങ്ങളി‍ൽ കൊളോൺ സ്റ്റേഡിയത്തിലെത്തും; കാണികളെ രസിപ്പിക്കും. സുരക്ഷാ ഉദ്യോഗസ്ഥരെ തലയ്ക്കിടിച്ചു വിരട്ടും.

hennes
ഹെന്നസ്

കൊളോൺ ക്ലബ്ബിന്റെ ഭാഗ്യചിഹ്നമായ ഇവനു പക്ഷേ, നാളെ മെയ്ൻസുമായി നടക്കുന്ന ക്ലബ്ബിന്റെ മത്സരത്തിനു സ്റ്റേഡിയത്തിലേക്കു പ്രവേശനമില്ല. കർശനമായ പ്രവേശനനിയന്ത്രണമാണ് ആരാധകർക്കൊപ്പം ആടിനെയും പുറത്താക്കിയത്. തന്റെ താമസസ്ഥലമായ കൊളോൺ മൃഗശാലയിൽതന്നെ 2  വയസ്സുകാരനായ ഹെന്നസ് ഇത്തവണ മത്സരസമയം മുഴുവനും കഴിച്ചുകൂട്ടും.

English Summary: Cologne's goat mascot Hennes IX barred from matches

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com