ADVERTISEMENT

കൊച്ചി ∙ ഐഎസ്എൽ ഫുട്ബോൾ 7–ാം സീസൺ നടത്തിപ്പിനു ബയോ സെക്യൂർ ബബ്‌ൾ ചട്ടങ്ങളുമായി സംഘാടകർ. 7–ാം സീസണിനു വേദിയാകാൻ സാധ്യത ഗോവയ്ക്കെങ്കിലും സാങ്കേതികമായി കേരളത്തെ സംഘാടകർ തള്ളിക്കള‍ഞ്ഞിട്ടില്ല. പരിശോധനയ്ക്കുശേഷം ഓഗസ്റ്റ് 7ന് അന്തിമ പ്രഖ്യാപനമുണ്ടാകും.

പുറമേനിന്നുള്ള എല്ലാ ഇടപെടലും ഒഴിവാക്കി, കർശന ആരോഗ്യസുരക്ഷാ നിയന്ത്രണങ്ങൾക്കകത്തുള്ള ജീവിതമാണു ബയോ സെക്യുർ ബബ്‌ൾ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. നിയന്ത്രണങ്ങൾ ഇങ്ങനെ: 

 കളിക്കാർക്കും കോച്ചിങ് സ്റ്റാഫിനും ഒഫിഷ്യലുകൾക്കും സംഘാടകർക്കുമായി ഹെൽത്ത് ആപ്. ദിവസവും പരിശോധനയുണ്ടാകും. 

 കളിക്കാർക്കും കുടുംബാംഗങ്ങൾക്കും ടീം സ്റ്റാഫിനും ഒഫിഷ്യലുകൾക്കും ആഴ്ചയിൽ 2–3 തവണ കോവിഡ് പരിശോധന.

 സ്റ്റേ‍ഡിയത്തിലേക്കു ടീമുകൾക്കു കടന്നുവരാൻ വെവ്വേറ വഴികൾ. കളിക്കളത്തിലേക്കു വരാനും വേവ്വേറെ ഇടനാഴി.

 ടീം ബെഞ്ചിനുള്ള ഇടം കൂട്ടും. അതതു ദിവസത്തെ ടീം പട്ടികയിൽ ഉൾപ്പെടാത്തവരിൽ 3 കളിക്കാർക്കേ സ്റ്റേഡിയത്തിൽ എത്താനാവൂ.

 സ്റ്റേഡിയത്തിൽ ഭക്ഷണമില്ല. ടീമുകൾക്ക് ആവശ്യമെങ്കിൽ ഹോട്ടൽ ക്യാംപിൽനിന്നു പാഴ്സൽ ആവാം.

  കളിയില്ലാത്ത ദിവസങ്ങളിൽ പുറത്തുപോയി ഭക്ഷണം കഴിക്കാനാവില്ല. ഒരു ടീമിലെ മുഴുവൻ അംഗങ്ങളും ഹോട്ടലിലെ ഒരേ നിലയിൽത്തന്നെ താമസിക്കണം. 

 ലീഗുമായി ബന്ധപ്പെട്ട എല്ലാവരെയും 3 (ഹൈ പ്രൊട്ടക്‌ഷൻ, മീഡിയം, ജനറൽ) വിഭാഗങ്ങളിലാക്കും. കളിക്കാരും കുടുംബാംഗങ്ങളും ഒഫിഷ്യലുകളും ആദ്യ വിഭാഗത്തിൽ. 

ഹോം X എവേ

10 ടീമുകൾ 3 ഗ്രൂപ്പുകളിൽ. ആദ്യ ഗ്രൂപ്പിൽ, ഒറ്റ വേദിയിൽ 4 ടീമുകൾ. മറ്റു രണ്ടിടത്ത് 3 ടീം വീതമുള്ള ഗ്രൂപ്പുകൾ. ഒന്നാം ഗ്രൂപ്പിലെ 4 ടീമുകൾക്കും ഒന്നാം വേദിയിൽത്തന്നെ ഹോം മാച്ചുകൾ. എവേ മാച്ചുകൾക്കായി അവർ രണ്ടാമത്തെയും മൂന്നാമത്തെയും വേദികളിലേക്കു യാത്ര ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com