ADVERTISEMENT

ലണ്ടൻ ∙ മാഞ്ചസ്റ്റർ സിറ്റി താരം കെവിൻ  ഡിബ്രൂയ്നെ ഇംഗ്ലിഷ്   പ്രീമിയർ ലീഗ് ഫുട്ബോളിലെ ഗോൾ അസിസ്റ്റ് റെക്കോർഡിനൊപ്പം. ഞായറാഴ്ച രാത്രി നോർവിച് സിറ്റിയെ മാഞ്ചസ്റ്റർ സിറ്റി 5–0നു തോൽപിച്ച മത്സരത്തിൽ റഹീം സ്റ്റെർലിങ്ങിന്റെ ഗോളിനു വഴിയൊരുക്കിയാണു ഡിബ്രൂയ്നെ റെക്കോർഡിലെത്തിയത്.

മത്സരത്തിൽ 2 ഗോളും താരം നേടി. സീസണിൽ 20 അസിസ്റ്റുകളാണു ഡിബ്രൂയ്നെ സ്വന്തം പേരിൽ കുറിച്ചത്. 2002–03 സീസണിൽ ആർസനലിന്റെ തിയറി ഒൻറിയും 20 ഗോളുകൾക്കു വഴിയൊരുക്കിയിരുന്നു. അവസാന ദിന മത്സരങ്ങളിൽ വോൾവ്സിനെ 2–0നു തോൽപിച്ചു ചെൽസിയും ലെസ്റ്റർ സിറ്റിയെ 2–0നു തോൽപിച്ചു മാഞ്ചസ്റ്റർ യുണൈറ്റഡും അടുത്ത സീസൺ യുവേഫ ചാംപ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലേക്കു യോഗ്യത നേടി. 

ലെസ്റ്റർ യൂറോപ്പ ലീഗ് ഗ്രൂപ്പ് ഘട്ടവും ടോട്ടനം യോഗ്യതാ റൗണ്ടും കളിക്കും. ബോൺമത്, വാറ്റ്ഫഡ്, നോർവിച് സിറ്റി എന്നിവർ തരംതാഴ്ത്തപ്പെട്ടു. ലെസ്റ്ററിന്റെ ജയ്മി വാർഡിയാണു സീസൺ ടോപ് സ്കോറർ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com