റഷ്യൻ കപ്പ് ഫുട്ബോള് ജേതാക്കൾ സെനിതിന് കപ്പ് കിട്ടി, പിന്നെ പൊട്ടി– വിഡിയോ
Mail This Article
×
മോസ്കോ ∙ കപ്പ് കിട്ടുന്നതും അത് പൊട്ടുന്നതും റഷ്യൻ ക്ലബ് സെനിത് സെന്റ് പീറ്റേഴ്സ്ബർഗിന്റെ കളിക്കാർക്കു കാണേണ്ടി വന്നു! റഷ്യൻ കപ്പ് ഫുട്ബോളിൽ സെനിത് ജേതാക്കളായതിനു തൊട്ടു പിന്നാലെയായിരുന്നു സംഭവം. ആഹ്ലാദത്തോടെ കപ്പ് ഉയർത്തിയ ക്യാപ്റ്റൻ ബ്രാനിസ്ലാവ് ഇവാനോവിച്ചിന്റെ കയ്യിൽ നിന്ന് അതു താഴെ വീഴുകയായിരുന്നു. ചില്ലു കൊണ്ടു നിർമിച്ച കപ്പിന്റെ മുകൾഭാഗത്തെ അടപ്പ് പൊട്ടിച്ചിതറി. അമ്പരന്നു നിന്നെങ്കിലും പൊട്ടിയ ചില്ലുകഷ്ണങ്ങൾ മാറ്റി കളിക്കാർ ആഘോഷം തുടർന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.