ADVERTISEMENT

ലണ്ടൻ ∙ ലിവർപൂൾ ഇംഗ്ലിഷ് പ്രീമിയർ ലീഗ് ഫുട്ബോൾ ജേതാക്കളായ വിവരം അറിയിക്കാൻ പുലർച്ചെ വിളിച്ചെഴുന്നേൽപിച്ച യുർഗൻ ക്ലോപ്പിനോടു താൻ ക്ഷമിച്ചതായി മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനും ഇതിഹാസവുമായ സർ അലക്സ് ഫെർഗൂസൻ.

ഇംഗ്ലണ്ടിലെ ലീഗ് മാനേജേഴ്സ് അസോസിയേഷന്റെ ഈ സീസണിലെ ഏറ്റവും മികച്ച പരിശീലകനുള്ള അലക്സ് ഫെർഗൂസൻ ട്രോഫി സമർപ്പണ വേളയിൽ വിഡിയോ സന്ദേശത്തിലൂടെയാണ് ഫെർഗി രസകരമായ ഈ സംഭവം വിവരിച്ചത്. രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ സിറ്റിയെ 2–1നു ചെൽസി തോ‍ൽപിച്ചപ്പോഴാണ് ലിവർപൂളിന് 30 വർഷത്തിനിടയിലെ ആദ്യത്തെ പ്രീമിയർ ലീഗ് കിരീടമുറപ്പായത്. ഇക്കാര്യം ആവേശത്തോടെ അറിയിക്കാനാണ് അൽപം ‘ചൂടൻ’ കൂടിയായ ഫെർഗൂസനെ വെളുപ്പിനു മൂന്നരയ്ക്ക് ലിവർപൂൾ കോച്ച് ക്ലോപ്പ് വിളിച്ചെഴുന്നേൽപിച്ചത്.

‘പ്രിയ ക്ലോപ്, വെളുപ്പിനു വിളിച്ചെഴുന്നേൽപിച്ചതു ഞാൻ ക്ഷമിച്ചിരിക്കുന്നു; ലിവർപൂൾ കിരീടം അർഹിക്കുന്നു’– എഴുപത്തിയെട്ടുകാരനായ ഫെർഗൂസൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com