ADVERTISEMENT

ന്യൂഡൽഹി ∙ കളിയില്ല, പരിശീലനവും മുടങ്ങി. ഇന്ത്യൻ അണ്ടർ 17 ഫുട്ബോൾ ടീമിന്റെ മുൻ ക്യാപ്റ്റൻ അമർജിത് സിങ് കിയാമിനു പക്ഷേ, മടിപിടിച്ചിരിക്കാനൊന്നും പറ്റില്ല. മാതാപിതാക്കൾക്കൊപ്പം മണിപ്പുരിലെ നെൽപ്പാടത്തു ഞാറു നടുകയാണിപ്പോൾ താരം.

ഇന്ത്യൻ ദേശീയ സീനിയർ ടീമിന്റെയും ഐഎസ്എൽ ക്ലബ് ജംഷഡ്പുർ എഫ്സിയുടെയും സെന്റർ മിഡ്ഫീൽഡറാണിപ്പോൾ അമർജിത് കിയാം. കോവിഡ് വന്നതോടെ നാട്ടിലേക്കു മടങ്ങി. കിയാമിന്റെ കുടുംബക്കാർ പാരമ്പര്യമായി കൃഷിക്കാരാണ്. മൺസൂ‍ൺ വന്നതോടെ സ്വന്തം ഭൂമിയിൽ ഞാറു നടാനിറങ്ങിയ മാതാപിതാക്കളെ സഹായിക്കുന്ന ചിത്രവും പത്തൊമ്പതുകാരനായ കിയാം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.

‘ചെറുപ്പം മുതൽ ഫുട്ബോളിലായിരുന്നു എന്റെ ശ്രദ്ധ. വീട്ടുകാർക്കൊപ്പം ഇത്രയേറെ സമയം ചെലവഴിക്കാനും മുൻപു സമയം കിട്ടിയിട്ടില്ല. ഇപ്പോൾ അൽപം കൃഷി പഠിക്കാനാണു ശ്രദ്ധ’ – കിയാം പറഞ്ഞു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com