ADVERTISEMENT

സൂറിക് ∙ സ്വിറ്റ്സർലൻഡിൽ ക്രിമിനൽ അന്വേഷണം നേരിടുന്ന രാജ്യാന്തര ഫുട്ബോൾ ഭരണസമിതി (ഫിഫ) പ്രസിഡന്റ് ജിയാനി ഇൻഫന്റീനോയെ പുറത്താക്കണമെന്നു മുൻ പ്രസിഡന്റ് സെപ് ബ്ലാറ്റർ ആവശ്യപ്പെട്ടു. ബ്ലാറ്റർ പ്രതിയായ ഫിഫ അഴിമതിക്കേസിൽ അന്വേഷണം നടത്തുന്ന സ്വിസ് അറ്റോർണി ജനറൽ മൈക്കൽ ലോബറുമായി ഇൻഫന്റീനോ വർഷങ്ങൾക്കു മുൻപു നടത്തിയ രഹസ്യ കൂടിക്കാഴ്ചകളാണു ക്രിമിനൽ കേസിനു കാരണമായത്. സംഭവത്തിനു പിന്നിൽ അഴിമതിയുണ്ടോ എന്നു കണ്ടെത്തുന്നതിനാണ് ഇപ്പോഴത്തെ ക്രിമിനൽ അന്വേഷണം. തന്റെ ഭാഗത്തു തെറ്റൊന്നുമില്ലെന്ന നിലപാടിലാണ് ഇൻഫന്റീനോ.

17 വർഷം ഫിഫ പ്രസിഡന്റായിരുന്ന സെപ് ബ്ലാറ്റർ അഴിമതിക്കേസിൽ അന്വേഷണം നേരിട്ടപ്പോൾ ഫിഫ എത്തിക്സ് കമ്മിറ്റി അദ്ദേഹത്തെ പുറത്താക്കി; വിലക്കുമേർപ്പെടുത്തി. സമാന രീതിയിൽ എത്തിക്സ് കമ്മിറ്റി ഇൻഫന്റീനോയെയും സസ്പെൻഡ് ചെയ്യണമെന്നാണ് എൺപത്തിനാലുകാരനായ ബ്ലാറ്ററുടെ ആവശ്യം. 

 യുവേഫ പ്രസിഡന്റായിരുന്ന മിഷേൽ പ്ലാറ്റിനി 2011ൽ 22 ലക്ഷം ഡോളർ വഴിവിട്ടു കൈപ്പറ്റിയ ഇടപാടിനെക്കുറിച്ചു ഫിഫ പ്രസിഡന്റായിരുന്ന സെപ് ബ്ലാറ്റർക്കും അറിവുണ്ടായിരുന്നുവെന്നതാണു കേസ്.   ഇൻഫന്റീനോ 2016ൽ പ്രസിഡന്റ് സ്ഥാനമേറ്റെടുത്തതിനു പിന്നാലെയാണ് അന്വേഷകരിലൊരാളുമായി കൂടിക്കാഴ്ച നടത്തിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com