ADVERTISEMENT

ബാർസിലോന ∙ ക്ലബ്ബുമായി പഴയ അടുപ്പമില്ലെന്നു തുറന്നു പറഞ്ഞെങ്കിലും ഗോളടി ശീലത്തിൽ മാറ്റമൊന്നുമില്ലെന്ന നയപ്രഖ്യാപനവുമായി ക്യാപ്റ്റൻ ലയണൽ മെസ്സി. ലാ ലിഗ മത്സരങ്ങൾക്കു മുന്നോടിയായി നടന്ന സൗഹൃദമത്സരത്തിൽ ബാർസിലോന 3–1നു ജിരോണയെ തോൽപിച്ച കളിയിൽ മെസ്സി നേടിയതു 2 ഗോളുകൾ.

ബാർസയിലേക്കു തിരിച്ചെത്തിയ ഫിലിപെ കുടീഞ്ഞോയാണു മെസ്സിയും പുതിയ താരം ഫ്രാൻസിസ്കോ ട്രിൻകാവോയുമൊത്തു നടത്തിയ നീക്കത്തിൽ ആദ്യഗോൾ നേടിയത്. തുടർന്നാണു മെസ്സിയുടെ 2 ഗോളുകൾ പിറന്നത്. ക്ലബ് വിടണമെന്നു തുറന്നടിച്ച ശേഷം മെസ്സി ബാർസയ്ക്കായി ഗോൾ നേടുന്നത് ആദ്യം. സാമു സായിസ് ജിരോണയുടെ ആശ്വാസഗോൾ നേടി. കളിക്കിടെ പിൻവലിച്ചപ്പോൾ ബാർസ കോച്ച് റൊണാൾഡ് കൂമാനുമായി ഹസ്തദാനം നടത്തിയാണ് മെസ്സി തിരിച്ചുകയറിയത്.

English Summary: Barcelona wins

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com