ADVERTISEMENT

ലണ്ടൻ‌∙ ഗരത് ബെയ്‍ല്‍ റയല്‍ മഡ്രിഡ് വിട്ട് ടോട്ടനം ഹോട്സ്പറില്‍ തിരിച്ചെത്തി. ഒരു വര്‍ഷത്തെ വായ്പയ്ക്കാണ് ട്രാന്‍സ്ഫര്‍. 2013ലാണ് ബെയ്‍‍ല്‍ ലോകറെക്കോര്‍ഡ് തുകയ്ക്ക് ടോട്ടനം വിട്ടത്.

85.3 മില്യന്‍ യൂറോയുടെ റെക്കോഡ് തുകയ്ക്കാണ് അന്ന് ഗരത് ബെയ്ല്‍ ടോട്ടനത്തിൽ നിന്നും റയല്‍ മഡ്രിഡില്‍ എത്തിയത്. നാലു തവണ ചാംപ്യന്‍സ് ലീഗ് കിരീടം നേടിയ വെയ്ല്‍സ് താരത്തിന് നിരന്തരമായ പരുക്കും ഫോം കണ്ടെത്താനാവാതെ വിഷമിക്കുന്നതുമാണു വിനയായത്. ബയണ്‍ താരം തിയാഗോ അല്‍കന്‍റ്റാരയെ ലിവര്‍പൂള്‍ സ്വന്തമാക്കി.

English Summary: Gareth Bale join Tottenham

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com