ADVERTISEMENT

ബാർസിലോന ∙ സ്പാനിഷ് ലാ ലിഗ ഫുട്ബോളിനു മുന്നോടിയായുള്ള അവസാന ഒരുക്കമത്സരത്തിൽ ബാർസിലോനയ്ക്കു ജയം. ഫ്രഞ്ച് സ്ട്രൈക്കർ അന്റോയ്ൻ ഗ്രീസ്മാൻ നേടിയ ഗോളിൽ 1–0ന് എൽചെയെ തോൽപിച്ചു. 2–ാം മിനിറ്റിൽ ലയണൽ മെസ്സിയും ജോർഡി ആൽബയും ചേർന്നു വഴിയൊരുക്കിയ നീക്കത്തിലായിരുന്നു ഗോൾ.

5 വർഷത്തിനു ശേഷം ലാ ലിഗയിലേക്കു തിരികെയെത്തിയ എൽചെയ്ക്കെതിരെ പിന്നീടൊരു ഗോൾ കൂടി നേടാൻ ബാ‍ർസയ്ക്കു സാധിച്ചില്ല. കോച്ച് റൊണാൾഡ് കൂമാൻ യുറഗ്വായ് സ്ട്രൈക്കർ ലൂയി സ്വാരെസിനെ കളിപ്പിച്ചില്ല. ഇറ്റാലിയൻ ക്ലബ് യുവെന്റസ് ഈ സീസണിൽ സ്വാരെസിനെ ടീമിലെത്തിക്കാൻ ഉദ്ദേശിക്കുന്നില്ലന്നു കോച്ച് ആന്ദ്രേ പിർലോ വ്യക്തമാക്കിയതോടെ താരം ബാർസയിൽ തുടരുമെന്ന് ഏറെക്കുറെ ഉറപ്പായി.

English summary: Barcelona  wins

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com