ADVERTISEMENT

ലണ്ടൻ ∙ സാദിയോ മാനെയുടെ ഡബിളിൽ ചെൽസിയെ 2–0നു തോൽപിച്ചു നിലവിലെ ജേതാക്കളായ ലിവർപൂൾ ഇംഗ്ലിഷ് പ്രീമിയർ ലീഗ് സീസണിലെ 2–ാം ജയം സ്വന്തമാക്കി. ആന്ദ്രേ ക്രിസ്റ്റൻസൻ ചുവപ്പു കണ്ടു പുറത്തായതിനാൽ 2–ാം പകുതിയിൽ 10 പേരുമായാണു നീലപ്പട കളിച്ചത്. കളി തീരാൻ മിനിട്ടുകൾ ബാക്കി നിൽക്കെ കിട്ടിയ പെനൽറ്റി ചെൽസിയുടെ ജോർജീഞ്ഞോ പാഴാക്കി.

മുൻ യുണൈറ്റഡ് താരം വിൽഫ്രഡ് സാഹ നേടിയ ഡബിളിന്റെ മികവിൽ 3–1നു ക്രിസ്റ്റൽ പാലസ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ അട്ടിമറിച്ചു. 74, 85 മിനിറ്റുകളിലാണു സാഹ ഗോൾ നേടിയത്. അരങ്ങേറ്റക്കാരൻ ഡോണി വാൻ ഡെ ബീക്ക് യുണൈറ്റഡിന്റെ ഗോൾ നേടി. 

ആർസനൽ 2–1നു വെസ്റ്റ്ഹാമിനെയും ടോട്ടനം 5–2ന് എവർട്ടനെയും ലീഡ്സ് 4–3നു ഫുൾഹാമിനെയും തോൽപിച്ചു. ടോട്ടനത്തിനായി സൺ ഹ്യൂങ് മിൻ 4 ഗോളടിച്ചു. 

ഹാലൻഡിനു ‍ഡബിൾ; ഡോർട്മുണ്ടിനു ജയം

ഡോർട്മുണ്ട് ∙ സ്ട്രൈക്കർ എർലിങ് ഹാലൻഡിന്റെ ഇരട്ടഗോളിൽ ജർമൻ ബുന്ദസ്‌ലിഗ ഫുട്ബോളിൽ ബൊറൂസിയ ഡോർട്മുണ്ടിനു വിജയത്തുടക്കം. സീസണിൽ തങ്ങളുടെ ആദ്യ മത്സരത്തിൽ ബൊറൂസിയ മോൺചെൻഗ്ലാഡ്ബാഷിനെ 3-0നാണു ഡോർട്മുണ്ട് തകർത്തത്. 

English summary: English Premier league

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com