ADVERTISEMENT

ലണ്ടൻ ∙ 7 വർഷത്തിനുശേഷം വെയ്ൽസ് സൂപ്പ‍ർ താരം ഗാരെത് ബെയ്ൽ ഇംഗ്ലിഷ് പ്രീമിയർ ലീഗ് ക്ലബ് ടോട്ടനം ഹോട്സ്പറിൽ തിരികെയെത്തി. സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിൽനിന്ന് ഒരു വർഷത്തെ വായ്പക്കരാറിൽ മടങ്ങിയെത്തിയ താരത്തിന്റെ ക്ലബ് മാറ്റത്തിനു ചരടുവലിച്ചതു പരിശീലകൻ ഹൊസെ മൗറീഞ്ഞോയാണ്.

2 കോടി പൗണ്ടാണു (ഏകദേശം 190 കോടി രൂപ) കരാർ തുക. റയലിൽനിന്നു സ്പാനിഷ് ലെഫ്റ്റ് ബായ്ക്ക് സെർജിയോ റെഗ്‌ലോണും ടോട്ടനത്തിലെത്തി. 2007 മുതൽ 2013 വരെ ടോട്ടനം താരമായിരുന്ന ബെയ്ൽ അക്കാലത്തെ റെക്കോർഡ് ട്രാൻസ്ഫർ തുകയ്ക്കാണ് (10 കോടി യൂറോ) റയലിലേക്കു പോയത്. പരിശീലകൻ സിദാനുമായുള്ള അഭിപ്രായവ്യത്യാസവും ആരാധകരുടെ അനിഷ്ടവുംമൂലം കളിക്കാൻ അവസരം കിട്ടാതിരുന്ന ബെയ്ൽ കഴിഞ്ഞ സീസൺ മുതൽ റയൽ വിടാൻ ശ്രമിക്കുകയായിരുന്നു. 

English summary: Gareth Bale in Tottenham

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com