ADVERTISEMENT

കൊച്ചി∙ ഇന്ത്യൻ ഫുട്ബോളിനു കേരളം സമ്മാനിച്ച ഇതിഹാസതാരം ഐ.എം.വിജയന്റെ അറിയാക്കഥകളുമായി അഭിമുഖം ഒരുങ്ങുന്നു. മുതിർന്ന പത്രപ്രവർത്തകനും മലയാള മനോരമ കൊച്ചി ബ്യൂറോ ചീഫുമായ ആന്റണി ജോണിന്റെ ‘കളി തുടരുന്നു’ എന്ന വിഡിയോ പരമ്പരയിലെ ആദ്യ അതിഥിയായാണു വിജയനെത്തുന്നത്. കളിജീവിതത്തിലെ അവിസ്മരണീയ മുഹൂർത്തങ്ങളും ആരോടും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലാത്ത സംഭവങ്ങളുമാണു വിവിധ ഭാഗങ്ങളുള്ള വിഡിയോയിലൂടെ ഉറ്റസുഹൃത്ത് കൂടിയായ ആന്റണി ജോണുമായി ഐ.എം. വിജയൻ പങ്കുവയ്ക്കുന്നത്.

മനോരമ മ്യൂസിക് യൂട്യൂബ് ചാനലിലൂടെ പുറത്തിറക്കുന്ന വിഡിയോ പരമ്പരയുടെ പ്രൊമോ സോങ് പുറത്തിറങ്ങി. ഫെയ്സ്ബുക്ക് പേജിലൂടെ മെഗാസ്റ്റാർ മമ്മൂട്ടിയാണു ഐഎം വിജയഗാഥകളുടെ പ്രൊമോ സോങ് പ്രകാശനം ചെയ്തത്. സോ ന്യൂ ഐഡിയാസിന്റെ ബാനറിൽ സോനു സിങ്ങാണു വി‍ഡിയോ പരമ്പര നിർമിക്കുന്നത്. ശ്യാം മുരളീധരനാണ് സംവിധാനം. ക്യാമറ സുഭാഷ് മഹേശ്വർ. എഡിറ്റർ അഖിൽ സാബു.

ഫുട്ബോളിന്റെ ചടുലതാളത്തോടു ചേർന്നു റാപ്പ് ശൈലിയിൽ ഒരുക്കിയിട്ടുള്ള പ്രൊമോ സോങ്ങിനു വൈശാഖ് ശിവദാസാണു സംഗീതം പകർന്നത്.  ദീപക് ശങ്കറിന്റേതാണ് വരികൾ. ആലാപനം ഡബ്സീ. ‘കളി തുടരുന്നു’ പരമ്പരയുടെ ആദ്യ എപ്പിസോഡ് ഉടൻ പുറത്തിറങ്ങും.

English Summary: I.M. Vijayan Untold Stories, Video Interview- Promo Song

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com