ADVERTISEMENT

ലണ്ടൻ ∙ ചെൽസി പരിശീലകൻ ഫ്രാങ്ക് ലാംപാർഡ് ഈ സീസണിൽ കാശെറിഞ്ഞു വാങ്ങിയ താരങ്ങൾ കളി തുടങ്ങി. ലീഗ് കപ്പ് ഫുട്ബോളിൽ ബാൺസ്‍ലിയെ 6–0നു ചെൽസി മുക്കിക്കളഞ്ഞ മത്സരത്തിൽ ഹാട്രിക് നേടിയാണു കായ് ഹാവേർട്സ് എന്ന ഇരുപത്തൊന്നുകാരൻ ഇംഗ്ലണ്ടിലേക്കുള്ള വരവു പ്രഖ്യാപിച്ചത്.

ജർമൻ ക്ലബ് ബയേർ ലെവർക്യൂസനിൽനിന്ന് 9.2 കോടി ഡോളറിനു ചെൽസിയിലെത്തിയ ഹാവേർട്സിന്റേതു കരിയറിലെ ആദ്യ ഹാട്രിക്കുമാണ്. ഫ്രാൻസിലെ പിഎസ്‍ജിയിൽനിന്നു വന്ന ബ്രസീലിയൻ വെറ്ററൻ തിയാഗോ സിൽവയും മത്സരത്തിൽ അരങ്ങേറി. ടാമി ഏബ്രഹാം, റോസ് ബാർൿലി, ഒളിവർ ജിറൂദ് എന്നിവരും ഗോൾ നേടി. പ്രമുഖതാരങ്ങളില്ലാതെ നടന്ന ആർസനൽ – ലെസ്റ്റർ പോരാട്ടത്തിൽ ആർസനൽ 2–0നു ജയിച്ചു. 

English Summary: Chelsea wins

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com