ADVERTISEMENT

കൊച്ചി ∙ ലാ ലിഗയിൽ സാക്ഷാൽ ലയണൽ മെസ്സി, ആന്ദ്രെ ഇനിയേസ്റ്റ, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരുൾപ്പെടെയുള്ള വമ്പൻമാർക്കെതിരെ ബൂട്ടണിഞ്ഞിട്ടുള്ള സ്പാനിഷ് താരം വിൻസന്റ് ഗോമസ് കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ക്ലബ്ബിൽ. നിലവിൽ സ്പാനിഷ് 2–ാം ഡിവിഷനിൽ കളിക്കുന്ന ഡിപോർട്ടിവോ ലാ കൊരൂണയുടെ താരമാണു ഡിഫൻസീവ് മിഡ്ഫീൽഡറായ ഗോമസ്.

സ്പാനിഷ് ക്ലബുകളായ ലാ പാൽമ, എഡി ഹുറാകാൻ തുടങ്ങിയ ടീമുകളിൽ കളിച്ചു. 2015-16 ലാ ലിഗ സീസണിൽ ബാർസിലോനയ്ക്കും റയൽ മാഡ്രിഡിനുമെതിരായ മത്സരത്തിൽ ലാ പാൽമയെ നയിച്ചതു ഗോമസാണ്. ലാ പാൽമയ്ക്കായി 8 സീസണുകളിൽ കളിച്ചു.

English Summary: Kerala Blasters sign Spanish midfielder Vicente Gomez Umpierrez

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com