ADVERTISEMENT

മഡ്രിഡ് ∙ 2 കളിയിൽ ഒരു പോയിന്റ്; യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോളിൽ ഏറ്റവും കൂടുതൽ തവണ (13) ജേതാക്കളായ റെക്കോർഡുള്ള സ്പാനിഷ് ക്ലബ് റയൽ മഡ്രിഡ് പ്രതിസന്ധിയിൽ. ജർമൻ ക്ലബ് ബൊറൂസിയ മോൺചെൻഗ്ലാഡ്ബാഷിനെതിരെ 87–ാം മിനിറ്റുവരെ 2–0നു പിന്നിലായിരുന്ന റയലിന് കരിം ബെൻസേമ, കസീമിറോ (90+3) എന്നിവരുടെ ഗോളുകളാണു 2–2 സമനില നേടിക്കൊടുത്തത്.

ആദ്യകളിയിൽ യുക്രെയ്ൻ ക്ലബ് ഷക്തറിനോടു തോൽവി വഴങ്ങിയ ക്ലബ്ബിന്റെ അടുത്ത മത്സരം ഇറ്റാലിയൻ ക്ലബ് ഇന്റർ മിലാനെതിരെയാണ്. ചൊവ്വാഴ്ച ഷക്തർ ഗോൾരഹിത സമനിലയിൽ കുടുക്കിയ ഇന്റർ ആദ്യമത്സരത്തിൽ ഗ്ലാഡ്ബാഷിനോടും സമനില (2–2) വഴങ്ങിയിരുന്നു. ഫലത്തിൽ, റയൽ – ഇന്റർ മത്സരം നോക്കൗട്ടിലെത്താൻ വേണ്ടിയുള്ള 2 ടീമുകളുടെ ജീവന്മരണപ്പോരാട്ടമാകും. മറ്റു മത്സരങ്ങളിൽ ബയൺ മ്യൂണിക് 2–1നു ലോക്കമോട്ടീവ് മോസ്കോയെയും എഫ്സി പോർട്ടോ 2–0ന് ഒളിംപിയാക്കോസിനെയും മാഞ്ചസ്റ്റർ സിറ്റി 3–0ന് ഒളിംപിക് മാഴ്സൈയെയും ലിവർപൂൾ 2–0നു മിജുലൻഡിനെയും അത്‌ലറ്റിക്കോ മഡ്രിഡ് 3–2നു സാൽസ്ബർഗിനെയും തോൽപിച്ചു. അറ്റലാന്റ – അയാക്സ് മത്സരം 2–2 സമനിലയായി.

English Summary: Champions League: Real Madrid salvage draw; Liverpool, Bayern continue winning run

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com