ADVERTISEMENT

കളിച്ച 3 സീസണുകളിലും വ്യത്യസ്ത പരിശീലകർക്കു കീഴിലാണ് ടാറ്റ സ്റ്റീൽസിന്റെ ഉടമസ്ഥതയിലുള്ള ജംഷഡ്പുർ എഫ്സി കളിച്ചത്. പക്ഷേ ഇതുവരെ പ്ലേഓഫ് കളിക്കാനായില്ല. 

∙ വാൽസ്കിസ് വരുന്നു

സ്പാനിഷ് ലീഗിലേക്കു തിരിച്ചു പോയ സെർജിയോ കാസ്റ്റെലിനു പകരം കഴിഞ്ഞ സീസണിലെ ഗോൾഡൻ ബൂട്ട് ജേതാവായ  നെരിജസ് വാൽസ്ക്സിനെ ചെന്നൈയിൽ നിന്ന് എത്തിച്ചിട്ടുണ്ട്.  സണ്ടർലാൻഡിനു വേണ്ടി 9 വർഷം കളിച്ച ഡിഫൻഡർ പീറ്റർ ഹാർട്ട്‌ലിയാണ് ക്യാപ്റ്റൻ. ഓസ്ട്രേലിയൻ ഫോർവേഡ് നിക്കോളാസ് ഫിറ്റ്സ്ജെറാൾഡ്, ബ്രസീലിയൻ മിഡ്ഫീൽഡർ അലക്സ് ലിമ, നൈജീരിയൻ ഡിഫൻഡർ സ്റ്റീഫൻ എസെ എന്നിവരാണ് മറ്റു വിദേശികൾ.

∙ ഇന്ത്യൻ സ്റ്റാർസ്

വിങ്ങർ ജാക്കിചന്ദ് സിങ്ങാണ് ടീമിലെ ഇന്ത്യൻ സൂപ്പർ താരം. ഗോൾകീപ്പറായി മലയാളി താരം ടി.പി രഹനേഷുണ്ട്. ഇന്ത്യൻ അണ്ടർ–19 ലോകകപ്പ് ടീമിന്റെ ക്യാപ്റ്റനായിരുന്ന അമർജിത് സിങ് കിയാം, ഫോർവേഡ് അനികേത് ജാദവ്, ഡിഫൻഡർ ജിതേന്ദ്ര സിങ് തുടങ്ങിയവരും ടീമിലുണ്ട്. 

∙ കോയ്‌ലിന്റെ കോർട്ട്

കഴിഞ്ഞ സീസണിൽ ചെന്നൈയിൻ എഫ്സിയെ ഫൈനലിലെത്തിച്ചയാളാണ് കോച്ച് ഓവൻ കോയ്ൽ. വാൽസ്ക്സിനെ മുന്നിൽ നിർത്തി 4–2–3–1 ഫോർമേഷനിലാകും കോയ്ൽ ജംഷഡ്പുരിനെ ഇറക്കുക.

English Summary: Jamshedpur FC, ISL 2020-21 - Team Analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com