ADVERTISEMENT

തിളച്ചു മറിയുന്ന സ്റ്റേഡിയം വിട്ട് തണുപ്പു നിറഞ്ഞ സോഫയിലിരുന്ന് ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ മത്സരങ്ങൾ കാണേണ്ടി വരും എന്ന സങ്കടം പൂർണമായും വേണ്ട! ഭാഗ്യമുള്ള ആരാധകർക്ക് ‘സ്റ്റേഡിയത്തിൽ കയറി’ താരങ്ങളാകാൻ ഐഎസ്എൽ അവരസമൊരുക്കുന്നു. ഇക്കഴിഞ്ഞ ഐപിഎൽ ക്രിക്കറ്റിൽ നടപ്പാക്കിയ ‘വെർച്വൽ ഫാൻ വോൾ’ പോലുള്ള സാങ്കേതിക വിദ്യകൾ ഐഎസ്എലിലുമുണ്ടാകും. 

എന്താണ് ഫാൻ വോൾ? 

മത്സരം നടക്കുന്ന സ്റ്റേഡിയങ്ങളിൽ 2 വലിയ എൽഇഡി സ്ക്രീനുകളുണ്ടാകും. ഒന്നിൽ ഹോം ടീമിന്റെയും മറ്റൊന്നിൽ എവേ ടീമിന്റെയും ആരാധകരുടെ ആവേശം കാണിക്കും. ഇതിനൊപ്പം ശബ്ദാഘോഷവുമുണ്ടാകും. ഐഎസ്എൽ വെബ്സൈറ്റിലെ ഫാൻ സോണിൽ കയറി ആരാധകർക്ക് ഫാൻ വോളിൽ ഇടം പിടിക്കാനായി റജിസ്റ്റർ ചെയ്യാം. ഭാഗ്യമുള്ള മറ്റു ചില ആരാധകർക്ക് പ്രീ–മാച്ച്, പോസ്റ്റ് മാച്ച് ഷോകളിൽ വിദഗ്ധരുമായി സംവദിക്കാം. 

കോവിഡ് നിയന്ത്രണങ്ങൾ 

ആരാധകർക്കു പങ്കെടുക്കാവുന്ന ഗെയിമുകളും മറ്റും ഉൾപ്പെടുത്തി ചില ടീമുകൾ തങ്ങളുടെ ആപ്പുകൾ അപ്ഡേറ്റ് ചെയ്തു കഴിഞ്ഞു. ടെലിവിഷനിലൂടെയും സ്ട്രീമിങ് ആപ്പുകളിലൂടെയുമുള്ള കളിയാസ്വാദനം മെച്ചപ്പെടുത്താൻ ഓഡിയോ, വിഡിയോ സാങ്കേതിക വിദ്യകൾ സംപ്രേഷണാവകാശമുള്ള സ്റ്റാർ സ്പോർട്സ് നടപ്പിലാക്കുന്നുണ്ട്. ഐപിഎൽ ക്രിക്കറ്റ് തന്നെയാണ് ഇക്കാര്യത്തിൽ മാതൃക. കോവിഡ് നിയന്ത്രണങ്ങൾ മത്സരങ്ങളുടെ നിലവാരത്തെയും കളിയാസ്വാദനത്തെയും വലിയ രീതിയിൽ ബാധിച്ചില്ല എന്നത് വിദേശ ലീഗുകളിലൂടെ ഇതിനോടകം തെളിഞ്ഞു കഴിഞ്ഞു. 

എഎഫ്സി ചാംപ്യൻഷിപ്പ്

എഫ്സി ഗോവ, എടികെ മോഹൻ ബഗാൻ, ബെംഗളുരു എഫ്സി ടീമുകൾക്ക് ഏഷ്യൻ ക്ലബ് ചാംപ്യൻഷിപ്പുകളിൽ പങ്കെടുക്കാനുള്ളതിനാൽ ജനുവരി 11 വരെയുള്ള മത്സരക്രമം മാത്രമാണ് ഐഎസ്എൽ സംഘാടകർ ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ളത്. എഫ്സി ഗോവ എഎഫ്സി ചാംപ്യൻസ് ലീഗിലും എടികെ മോഹൻ ബഗാൻ എഎഫ്സി കപ്പിലും ബെംഗളുരു എഫ്സി എഎഫ്സി കപ്പ് യോഗ്യതാ റൗണ്ടിലുമാണ് മത്സരിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com