ADVERTISEMENT

ഐ ലീഗ് ചാംപ്യൻമാരും ഐഎസ്എൽ ചാംപ്യൻമാരും ഒന്നിച്ചു ചേർന്ന ഒരു ഓൾ സ്റ്റാർ ടീം. അതാണ് എടികെ മോഹൻ ബഗാൻ. എടികെ മോഹൻ ബഗാൻ ലയനത്തിൽനിന്ന് ആരാധകർ പ്രതീക്ഷിക്കുന്നതു കിരീടം മാത്രം.

∙ കൃഷ്ണ-വില്യംസ്

2 ക്ലബ്ബുകൾ ഒന്നിച്ചതിനാൽ അധികം വിദേശ താരങ്ങളെ എത്തിക്കേണ്ടി വന്നില്ല ബഗാന്. റോയ് കൃഷ്ണയും ഡേവിഡ് വില്യംസും ചേർന്ന മുന്നേറ്റനിര ലീഗിലെ ഏറ്റവും മികച്ചത്. സ്കോട്‌ലൻഡ് മിഡ്ഫീൽഡർ ബ്രാഡ് ഇൻമാമിനെ ഓസ്ട്രേലിയൻ എ ലീഗിൽ നിന്നെത്തിച്ചു. ക്ലബ്ബിനു വേണ്ടി മുൻപു കളിച്ചിട്ടുള്ള സ്പാനിഷ് താരം ടിരിയെ ഡിഫൻസിൽ കൂടെക്കൂട്ടി.

∙ പോസ്റ്റർ ബോയ്

വിദേശതാരങ്ങൾക്കൊപ്പം  നിൽക്കുന്ന ഇന്ത്യൻ താരങ്ങളുണ്ട് ടീമിൽ: ഗോൾകീപ്പർ അരിന്ദം ഭട്ടാചാര്യ, മിഡ്ഫീൽഡിൽ മൈക്കൽ സൂസൈരാജ്, പ്രണോയ് ഹാൽദർ. ടിരിക്കൊപ്പം ഡിഫൻസിലേക്കു കൊണ്ടു വന്നയാളാണ് ഇപ്പോൾ ക്ലബ്ബിന്റെ പോസ്റ്റർ ബോയ് - സാക്ഷാൽ സന്ദേശ് ജിങ്കാൻ.  പരുക്കേറ്റ മലയാളി താരം ജോബി ജസ്റ്റിനു പകരം മുന്നേറ്റത്തിൽ മൻവീർ സിങ്ങുമെത്തി.

∙ സൂപ്പർ കോച്ച്

സ്പെയിൻകാരൻ അന്റോണിയോ ലോപസ് ഹബാസിന് ഇന്ത്യൻ ഫുട്ബോളിനെ നന്നായറിയാം. 2 ഐഎസ്എൽ കിരീടങ്ങളുടെ പെരുമയുമുണ്ട്. താരങ്ങളെ പഠിപ്പിക്കാനും കളിപ്പിക്കാനുമറിയാം.

English Summary: ATK Mohun Bagan, ISL 2020-21, Team Analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com