ADVERTISEMENT

ആരാധകരെ സന്തോഷിപ്പിക്കാൻ ഈസ്റ്റ് ബംഗാളിനു മുന്നിൽ 2 മാർഗങ്ങളുണ്ട്; ഒന്നുകിൽ കിരീടം അല്ലെങ്കിൽ ബഗാനെതിരെ കൊൽക്കത്ത ഡാർബി വിജയം. ഈസ്റ്റ് ബംഗാളിന്റെ ആദ്യ മത്സരംതന്നെ ഈ ഡാർബിയാണ്. 27നു വാസ്കോയിലെ തിലക് മൈതാനത്താണു മത്സരം.

∙ സ്പാനിഷ്-ബ്രിട്ടിഷ്

സ്പാനിഷ് രുചിയുള്ള ഐഎസ്എലിലേക്ക് കുറച്ച് ഇംഗ്ലിഷ് പശ്ചാത്തലമുള്ള താരങ്ങളെ എത്തിച്ചിട്ടുണ്ട് ഈസ്റ്റ് ബംഗാൾ. സ്കോട്ട് നെവിൽ, ആന്തണി ഫോക്സ്, ഡാനിയേൽ പിൽകിങ്ടൻ, ജാക്വസ് മഗോമ എന്നിവരെല്ലാം അങ്ങനെ വന്നവർ. ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ 75 മത്സരങ്ങൾ കളിച്ചയാളാണു പിൽകിങ്ടൻ.

∙ ഇന്ത്യൻ ലൈനപ്പ്

ഐഎസ്എലിൽ ചിരപരിചിതരായ ഒട്ടേറെ ഇന്ത്യൻ താരങ്ങളുണ്ട് ഈസ്റ്റ് ബംഗാൾ നിരയിൽ. അവരിൽ ഒന്നാമൻ സ്ട്രൈക്കർ ജെജെ ലാൽപെഖുല തന്നെ. സി.കെ.വിനീത്, യൂജെൻസൻ ലിങ്ദോ, ബൽവന്ത് സിങ്, നാരായൺ ദാസ്, ബികാഷ് ജെയ്റു... ലീഗിലെ ഏറ്റവും മികച്ച ഇന്ത്യൻ ലൈനപ്പുകളിലൊന്ന് ഈസ്റ്റ് ബംഗാളിനു സ്വന്തം.

∙ കോച്ചാണ് താരം

ഈസ്റ്റ് ബംഗാൾ ടീമിലെ ശരിക്കും സൂപ്പർ താരം പരിശീലകനാണ്. ലിവർപൂളിന്റെ ഇതിഹാസ താരമായ റോബി ഫൗളർ ഇത്തവണ ഐഎസ്എലിലെ ഏറ്റവും താരപ്പകിട്ടുള്ള പരിശീലകനാണ്. തന്റെ കൗണ്ടർ അറ്റാക്കിങ് ശൈലിക്കു പറ്റിയ കളിക്കാരെയാണു ഫൗളർ ടീമിലെത്തിച്ചത്.

English Summary: SC East Bengal, ISL 2020-21, Team Analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com