ADVERTISEMENT

മഡ്രിഡ്∙ സ്പാനിഷ് ക്ലബ് ബാർസിലോന അഭിമുഖീകരിക്കുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും കാരണക്കാരനാണെന്ന് കേട്ടുകേട്ട് മടുത്തെന്ന് സൂപ്പർതാരം ലയണൽ മെസ്സി. ഫ്രഞ്ച് സ്ട്രൈക്കർ അന്റോയ്ൻ ഗ്രീസ്മന് ബാർസിലോനയിൽ വിജയിക്കാനാകാത്തതിന് കാരണം ലയണൽ മെസ്സിയാണെന്ന മുൻ ഏജന്റ് എറിക് ഓൾഹട്ട്സിന്റെ ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് മെസ്സിയുടെ പ്രസ്താവന. ബാർസിലോന ക്ലബ്ബിനെ നിയന്ത്രിക്കുന്നത് മെസ്സിയാണെന്നും അദ്ദേഹത്തിന്റെ ‘ഭരണം’ നിമിത്തമാണ് ബാർസയിൽ ഗ്രീസ്മന് ശോഭിക്കാനാകാത്തതെന്നും ഓൾഹട്ട്സ് ആരോപിച്ചിരുന്നു.

രാജ്യാന്തര മത്സരങ്ങൾക്കായി അർജന്റീന ടീമിനൊപ്പമായിരുന്ന മെസ്സി, തിരികെ ബാർസിലോനയിലേക്ക് വരുമ്പോഴാണ് മാധ്യമങ്ങൾക്കു മുന്നിൽ നിലപാട് വ്യക്തമാക്കിയത്. ‘ക്ലബ്ബിൽ സംഭവിക്കുന്ന എല്ലാ പ്രശ്നങ്ങളുടെയും കാരണക്കാരൻ ഞാനാണെന്ന് കേട്ടുകേട്ട് മടുത്തുവെന്നതാണ് വാസ്തവം’  – മെസ്സിയെ ഉദ്ധരിച്ച് സ്പാനിഷ് പത്രങ്ങൾ റിപ്പോർട്ട് ചെയ്തു.

ഈ സീസണിനു മുന്നോടിയായി ബാർസ വിട്ട് മറ്റേതെങ്കിലും ക്ലബ്ബിലേക്കു പോകാൻ മെസ്സി ശ്രമിച്ചിരുന്നെങ്കിലും അത് വിഫലമായിരുന്നു. ഒരു വർഷത്തെ കരാർ മാത്രം ബാക്കിനിൽക്കെയാണ് ക്ലബ് വിടാൻ അദ്ദേഹം ശ്രമിച്ചത്. പിന്നീട് ക്ലബ്ബുമായി നിയമയുദ്ധം വേണ്ടിവരുമെന്ന ഘട്ടത്തിൽ ക്ലബ് മാറ്റത്തിനുള്ള ശ്രമങ്ങൾ ഉപേക്ഷിക്കുകയായിരുന്നു. ബാർസയിൽ താരത്തിന് കടുത്ത അഭിപ്രായ വ്യത്യാസമുണ്ടായിരുന്ന ക്ലബ് പ്രസിഡന്റ് ജോസഫ് മരിയ ബർത്തോമ്യു ആഴ്ചകൾക്കു മുൻപ് രാജിവച്ചിരുന്നു.

English Summary: Tired of always being everyone's problem, says Barcelona striker Lionel Messi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com