ADVERTISEMENT

കൊച്ചി ∙ ഇന്ത്യൻ സൂപ്പർ ലീഗിന്റെ 7–ാം പതിപ്പിൽ ബൂട്ട് കെട്ടാൻ 15 മലയാളി താരങ്ങൾ‍. നാട്ടിലെ താരങ്ങളായി 5 പേരെ ചേർത്ത കേരള ബ്ലാസ്റ്റേഴ്സ് ഉൾപ്പെടെ 5 ടീമുകളാണു മലയാളി പ്രാതിനിധ്യവുമായി ഗോവയിൽ പന്തു തട്ടുക. 

ഇന്ത്യൻ താരം സഹൽ അബ്ദുൽ സമദ്, അണ്ടർ 17 ലോകകപ്പ് കളിച്ച കെ.പി.രാഹുൽ, വിങ്ങർ കെ.പ്രശാന്ത്, സെന്റർ ബാക്ക് അബ്ദുൽ ഹക്കു എന്നിവർക്കൊപ്പം ആദ്യ ഐഎസ്എലിനെത്തുന്ന മിഡ്ഫീൽഡർ അർജുൻ ജയരാജ് കൂടി ചേരുന്നതാണു ബ്ലാസ്റ്റേഴ്സിന്റെ മലയാളി നിര.

isl-malayali

നിലവിലെ ചാംപ്യൻമാരായ എടികെ മോഹൻ ബഗാന്റെ സ്ട്രൈക്കർ ജോബി ജസ്റ്റിൻ പരുക്കുമൂലം പിൻമാറിയെങ്കിലും കന്നി ഐഎസ്എൽ കളിക്കുന്ന ഈസ്റ്റ് ബംഗാളിലൂടെ കൊൽക്കത്തയിൽ വീണ്ടും മലയാളി സാന്നിധ്യം തെളിയും. 

മുന്നേറ്റനിരയിലെ സി.െക.വിനീതും ഗോളി മിർഷാദ് മിച്ചുവും പ്രതിരോധത്തിലെ മുഹമ്മദ് ഇർഷാദുമാണ് ഈസ്റ്റ് ബംഗാളിന്റെ മലയാളി മുഖങ്ങൾ.

നോർത്ത് ഈസ്റ്റ് യുണൈറ്റഡിലും മലയാളി താരങ്ങളുടെ സംഗമമുണ്ട്. കഴിഞ്ഞ സീസണിൽ ഐ ലീഗ് ജേതാക്കളായ മോഹൻ ബഗാന്റെ മുന്നേറ്റനിരയിലുണ്ടായിരുന്ന വി.പി.സുഹൈറും പി.എം.ബ്രിട്ടോയും ചെന്നൈ സിറ്റിയുടെ മിഡ്ഫീൽഡറായിരുന്ന മഷൂർ ഷെരീഫുമാണവർ. മുൻ ജേതാക്കളായ ബെംഗളൂരു എഫ്സിയിൽ ഇന്ത്യൻ വിങ്ങർ ആഷിഖ് കുരുണിയനും യുവതാരം ലിയോൺ അഗസ്റ്റിനും ഗോളി ഷാരോണുമുണ്ട്.

ബ്ലാസ്റ്റേഴ്സിൽനിന്നു പോയ ഗോളി ടി.പി.രഹനേഷ് ഇക്കുറി ജംഷഡ്പുരിലാണ് കളിക്കുന്നത്.  അതേസമയം, ചില മലയാളി താരങ്ങളുടെ അസാന്നിധ്യംകൊണ്ടും ശ്രദ്ധേയമാണ് ഇത്തവണ ഐഎസ്എൽ. അനസ് എടത്തൊടിക, മുഹമ്മദ് റാഫി, റിനോ ആന്റോ എന്നിവർ ഈ സീസണിൽ കളിക്കുന്നില്ല.

English Summary: Players From Kerala in ISL

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com