ADVERTISEMENT

ദോഹ ∙ മലയാളികൾ ഉൾപ്പെടെയുള്ള ഫുട്ബോൾ ആരാധകർ ആവേശപൂർവം കാത്തിരിക്കുന്ന ഖത്തർ ലോകകപ്പിന്റെ കിക്കോഫിന് ഇനി കൃത്യം 2 വർഷം.

2022 നവംബർ 21ന് അൽഖോറിലെ അൽബെയ്ത് സ്റ്റേഡിയത്തിൽ ലോകകപ്പിനു തുടക്കമാകും.

∙ 8 സ്റ്റേഡിയങ്ങളിലായി ആകെ 3,40,000 സീറ്റുകൾ. കാർബൺ ന്യൂട്രൽ ലോകകപ്പ് ലക്ഷ്യമിട്ട് പരിസ്ഥിതിയോട് ഇണങ്ങിയ രീതിയിലാണ് നിർമാണം.

∙ സ്റ്റേഡിയങ്ങളിൽ തദ്ദേശീയമായി വികസിപ്പിച്ച ശീതീകരണ  സാങ്കേതിക വിദ്യ. വിഐപി  അതിഥികൾക്കായി ആഡംബര മുറികൾ.

∙ ആഡംബര കപ്പലുകൾ, കടലിൽ ഒഴുകി നടക്കുന്ന ഹോട്ടലുകൾ, പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള മരുഭൂമിക്കൂടാരങ്ങൾ തുടങ്ങിയവയിലും താമസസൗകര്യം.

∙ നിലവിലെ മെട്രോ, ട്രാമുകൾ എന്നിവ കൂടാതെ വൈദ്യുത ബസുകളും കാറുകളുമായി ഹൈടെക് പരിസ്ഥിതി സൗഹൃദ പൊതുഗതാഗത സൗകര്യങ്ങൾ.

∙ ഡിസംബർ 18ന് 80,000 പേർക്ക് ഇരിപ്പിട സൗകര്യമുള്ള ലുസെയ്ൽ സ്റ്റേഡിയത്തിലാണ് ഫൈനൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com