ADVERTISEMENT

ബർലിൻ ∙ ജർമൻ ബുന്ദസ്‌ലിഗ ഫുട്ബോളിൽ ബൊറൂസിയ ഡോർട്ട്മുണ്ട് താരം ഏർ‌ലിങ് ഹാലൻഡിന്റെ ഗോളടി തുടരുന്നു. 2–ാം പകുതിയിൽ‌ 4 ഗോൾ നേടിയ നോർവെ താരത്തിന്റെ മികവിൽ ഡോർട്ട്മുണ്ട് 5–2ന് ഹെർത്ത ബർലിനെ തകർത്തു. 47,49,62,79 മിനിറ്റുകളിലായിരുന്നു ഹാലൻഡിന്റെ ഗോളുകൾ. 

   ബുന്ദസ്‌ലിഗയിൽ ആദ്യമായിട്ടാണ് ഹാലൻഡ് ഒരു കളിയിൽ 4 ഗോളുകൾ നേടുന്നത്. സീസണിലെ 8 കളികളിൽ 10 ഗോളുകൾ നേടിയ ഹാലൻഡ് ടോപ് സ്കോറർ പോരാട്ടത്തിൽ ബയൺ മ്യൂണിക്ക് താരം റോബർട്ട് ലെവൻഡോവ്സ്കിക്ക് ഒരു ഗോൾ മാത്രം പിന്നിലാണ്. 

  ജയത്തോടെ ഡോർട്ട്മുണ്ട് 18 പോയിന്റുമായി 2–ാം സ്ഥാനത്തേക്കു കയറി. വെർഡർ ബ്രെമനോട് 1–1 സമനില വഴങ്ങിയെങ്കിലും ബയൺ മ്യൂണിക്ക് തന്നെയാണ് ഒന്നാമത്– 19 പോയിന്റ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com