ADVERTISEMENT

റോം ∙ പോർച്ചുഗലിന്റെ മുപ്പത്തഞ്ചുകാരൻ ക്രിസ്റ്റ്യാനോ റൊണാൾഡോയും സ്വീഡന്റെ മുപ്പത്തിയൊൻപതുകാരൻ സ്ലാട്ടൻ ഇബ്രാഹിമോവിച്ചും തമ്മിൽ ഇറ്റാലിയൻ സീരി എ ഫുട്ബോളിൽ ഗോൾപ്പോര്. യുവെന്റസിനായി സീസണിൽ ഇതുവരെ സീരി എയിൽ റോണോ നേടിയത് 8 ഗോൾ. എസി മിലാൻ കുപ്പായത്തിൽ സ്ലാട്ടന്റെ സമ്പാദ്യവും 8 ഗോൾ.

ടോപ് സ്കോറർ പട്ടികയിൽ ഇരുവരും ഒപ്പത്തിനൊപ്പം. ആദ്യ പകുതിയിൽ ക്രിസ്റ്റ്യാനോ നേടിയ ഇരട്ട ഗോളുകളിലാണു കഴിഞ്ഞ ദിവസം യുവെന്റസ് 2-0നു കാല്യരിയെ തോൽപിച്ചത്. പോർച്ചുഗലിനൊപ്പമുള്ള 3 കളികൾക്കുശേഷം തിരിച്ചെത്തിയ റൊണാൾഡോയുടെ ഗോളുകൾ 38, 42 മിനിറ്റുകളിലായിരുന്നു. ജയത്തോടെ യുവെന്റസ് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്കു കയറി.

എസി മിലാനാണ് ഒന്നാമത്. ഇന്നലെ രാത്രിയിലെ മത്സരങ്ങൾ കഴിയുമ്പോൾ സ്ഥാനങ്ങൾ മാറിയേക്കാം. മത്സരശേഷം യുവെ കോച്ച് ആന്ദ്രെ പിർലോ ക്രിസ്റ്റ്യാനോയെപ്പറ്റി പറഞ്ഞതിങ്ങനെ: 'ഞങ്ങൾക്ക് ഈ ചെറുപ്പക്കാരനെ ഇതേ ഫോമിൽ നിലനിർത്തേണ്ടതാവശ്യമാണ്.'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com