ADVERTISEMENT

1960: അർജന്റീനയിലെ ലാനസിലുള്ള ഒരു ദരിദ്രകുടുംബത്തിൽ ഒക്ടോബർ 30ന് ജനനം

1977:16–ാം വയസിൽ അർജന്റീയുടെ ദേശീയ ടീമിൽ. ഹംഗറിക്കെതിരെ അരങ്ങേറ്റം

FILES-FBL-WC2010-MATCH03-ARG-NGR

1978: ലോകകപ്പ് ടീമിലേക്ക് പരിഗണിക്കപ്പെട്ടെങ്കിലും 17 വയസുമാത്രം പ്രായമുള്ള കുട്ടിയെ വേണ്ടെന്ന് നിലപാടിൽ പരിശീലകൻ സീസർ ലൂയി മെനോട്ടി

1979: ദക്ഷിണ അമേരിക്ക അണ്ടർ–20 ചാംപ്യൻഷിപ്പിൽ അർജന്റീന റണ്ണർ അപ്പ് ആകുമ്പോൾ ടീമിൽ അംഗം. അണ്ടർ–20 ലോകകപ്പ് നേടിയ ടീമിന്റെ നായകൻ. ടൂർണമെന്റിലെ മികച്ച താരത്തിനുള്ള സുവർണപന്ത്, സിൽവർ ഷൂ പുരസ്കാരങ്ങൾ. 

1981: ബോക്ക ജൂനിയേഴ്സിനൊപ്പം, 4 മില്യൻ ഡോളറിന് കരാർ, അന്നത്തെ ലോക റെക്കോർഡ്. ബോക്കയ്ക്ക് ലീഗ് കിരീടം

Maradona Obit

1982: ലോകകപ്പിൽ അരങ്ങേറ്റം, 5 മൽസരങ്ങളിൽനിന്ന് 2 ഗോളുകൾ, റെക്കോർഡ് തുകയ്ക്ക് ബാർസലോനയിൽ (7.6 മില്യൻ ഡോളർ). 

1983: കോപ ഡെൽ റേ, സ്പാനിഷ് സൂപ്പർ കപ്പ് ബാർസയ്ക്ക്. എൽ ക്ലാസിക്കോയിൽ റയൽ മാഡ്രിഡിനെതിരെ മനോഹര ഗോൾ നേടി റയൽ ആരാധകരുടെപോലും കൈയടി നേടി. 

1984: ഇറ്റാലിയൻ ക്ലബ് നാപ്പോളിയിലേക്ക് ചുവടുമാറ്റം, 10.48 മില്യൻ ഡോളർ റെക്കോർഡ് തുകയ്ക്ക്. നാപ്പോളിയുടെ നായകൻ

FILES-FBL-WC2010-MATCH36-GRE-ARG

1986: അർജന്റീനയയെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ചു.  ക്വാർട്ടറിൽ ഇംഗ്ലണ്ടിനെതിരെ ചരിത്രമായ രണ്ടു ഗോളുകൾ – ‘ദൈവത്തിന്റെ കൈ’ ഗോളും  തൊട്ടുപിന്നാലെ നൂറ്റാണ്ടിന്റെ ഗോളും. ടൂർണമെന്റിലെ മികച്ച താരം.

1987: നാപ്പോളിക്ക് ആദ്യ സീരി എ കിരീടം. നാപ്പോളിക്ക് കിരീടങ്ങളുടെ വിജയപരമ്പര

1988: ഇറ്റാലിയൻ സീരി എയിൽ ടോപ് സ്കോറർ. 

1990: ലോകകപ്പ് ഫൈനലിൽ ജർമനിയോടു തോൽവി. പിതൃത്വവുമായി ബന്ധപ്പെട്ട വ്യവഹാരങ്ങളും ലഹരി മാഫിയ ബന്ധവും ഇറ്റലിയിൽ വിവാദമുയർത്തി

Maradona Obit

1991: നപ്പോളിക്കുവേണ്ടി കളിക്കവേ കൊക്കെയ്ൻ ഉപയോഗത്തിന് പിടിക്കപ്പെട്ടു.  

1992: ഇറ്റലി വിട്ടു, സെവിയ്യയിലൂടെ തിരിച്ചുവരവ്

1993: സെവിയ്യയുമായി പിണങ്ങി വീണ്ടും അർജന്റീനയിൽ.ഇക്കുറി ന്യുവെൽസ് ഓൾഡ് ബോയ്സിനൊപ്പം1994: യുഎസ് ലോകകപ്പിൽ രണ്ടു മൽസരങ്ങൾ കഴിഞ്ഞപ്പോൾ ഉത്തേജകപരിശോധനയിൽ പിടിക്കപ്പെട്ടതോടെ തിരിച്ചയച്ചു. ഇതോടെ രാജ്യാന്തര കരിയറിന് തിരശീലവീണു. അവസാന ഗോൾ ഗ്രീസിനെതിരെ. പരിശീലകൻ എന്ന നിലയിൽ അരങ്ങേറ്റം. ആദ്യം അർജന്റീനയിലെ Deportivo Mandiyuനൊപ്പം

Maradona Obit

1995: കളിക്കാരനായി വീണ്ടും ബോക്ക ജൂനിയേഴ്സിൽ. അർജന്റീനയിലെ റേസിങ് ക്ലബ് പരിശീലകൻ

1997: ഉത്തേജകപരിശോധനയിൽ വീണ്ടും പിടിക്കപ്പെട്ടതോടെ 37–ാം വയസിൽ കളിക്കളത്തോടു വിടപറഞ്ഞു

2000: ആത്മകഥ Yo Soy El Diego പുറത്തിറങ്ങി, മികച്ച പ്രതികരണം

2010: പരിശീലകൻ എന്ന നിലയിൽ ആദ്യമായി ലോകകപ്പിൽ, ക്വാർട്ടർ ഫൈനലിൽ അർജൻറീന ജർമനിയോട് 4–0നു തോറ്റതോടെ പരിശീലക സ്ഥാനം തെറിച്ചു. 

Maradona-19

2011: യുഎഇ ക്ലബ് അൽവാസലിന്റെ പരിശീലകൻ

2018: റഷ്യ ലോകകപ്പിനിടെ അമിതലഹരി ഉപയോഗത്തെത്തുടർന്ന് മറഡോണയെ ആശുപത്രിയിൽ പ്രവേശിപ്പു. മെക്സിക്കോയിലെ രണ്ടാം ഡിവിഷൻ ക്ലബ് ഡൊറാഡോസ് ഡി സിനാലോവയുടെ പരിശീലകന്‍. 

2019: ഇടവേളയ്ക്കു ശേഷം വീണ്ടും പരിശീലകൻ. ഇക്കുറി ഗിമിനാസിയ

2020: 60–ാം ജന്മദിനം. വിഷാദരോഗത്തെത്തുടർന്ന് ആശുപത്രിയിൽ. തലച്ചോറിൽ രക്തസ്രാവം കണ്ടെത്തിയതിനെത്തുടർന്ന് അടിയന്തിര ശസ്ത്രക്രിയ. വിത്ഡ്രോവൽ സിൻഡ്രം പ്രകടിപ്പിക്കുന്നതായി ഡോക്ടർമാർ. നവംബർ 25ന് മരണം

English Summary: Diego Maradona football and life

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com