ADVERTISEMENT

വാസ്കോ (ഗോവ) ∙ കൊൽക്കത്തയ്ക്കു പുറത്തു നടന്ന കൊൽക്കത്ത ഡാർബിയിൽ ജയം മോഹൻ ബഗാന്. ഐഎസ്എൽ പോരാട്ടത്തിൽ ഈസ്റ്റ് ബംഗാളിനെതിരെ എടികെ ബഗാന്റെ ജയം 2–0ന്. ബഗാനായി സൂപ്പർ താരം റോയ് കൃഷ്ണയും മൻവീർ സിങ്ങുമാണു ഗോളടിച്ചത്. തുടർച്ചയായ 2–ാം ജയത്തോടെ ബഗാൻ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്കു കയറി. 2–ാം പകുതിയിലായിരുന്നു 2 ഗോളുകളും.

ആദ്യ പകുതിയിൽ നിറഞ്ഞു കളിച്ചത് ഈസ്റ്റ് ബംഗാളാണ്. 7–ാം മിനിറ്റിൽ ആന്റണി പിൽകിങ്ടനിലൂടെ അവർ ഗോളിന് അടുത്തെത്തിയതുമാണ്.

പക്ഷേ, ബഗാൻ പ്രതിരോധം ഉലയാതെ നിന്നു. 49–ാം മിനിറ്റി‍ൽ ഹവിയർ ഹെർണാണ്ടസിൽനിന്നു കിട്ടിയ പാസ് ബഗാന്റെ ഫിജി താരം റോയ് കൃഷ്ണ ഇടംകാൽ ഷോട്ടിലൂടെ വലയ്ക്കുള്ളിലാക്കി. 83–ാം മിനിറ്റിൽ പിൽകിങ്ടന്റെ ഉജ്വല ഷോട്ടിലൂടെ ഈസ്റ്റ് ബംഗാൾ ഒപ്പമെത്തേണ്ടതായിരുന്നു.

എന്നാൽ, ഗോളി അരിന്ദം ഭട്ടാചാര്യ ബഗാന്റെ രക്ഷകനായി. 85–ാം മിനിറ്റിൽ വലതു പാർശ്വത്തിൽ നാരായൺ ദാസിനെ കബളിപ്പിച്ചെത്തിയ മൻവീർ ബോക്സിനുള്ളിലേക്കു കയറി നിറയൊഴിച്ചതോടെ ബഗാൻ വിജയം ഉറപ്പിച്ചു (2–0).

English Summary: ISL, EB VS ATKMB

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com