ADVERTISEMENT

മാഞ്ചസ്റ്റർ ∙ ബേൺലിയോട് മാഞ്ചസ്റ്റർ സിറ്റിക്കു പ്രത്യേകിച്ച് എന്തെങ്കിലും വിരോധം? ഇംഗ്ലിഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ബേൺലിയെ 5–0നു മാഞ്ചസ്റ്റർ സിറ്റി കീഴടക്കിയ മത്സരം കണ്ടവരിൽ ആർക്കെങ്കിലും ഇങ്ങനെയൊരു സംശയം സ്വാഭാവികം. സിറ്റിയുടെ മൈതാനത്ത് തുടർച്ചയായ 4–ാം മത്സരത്തിലാണു ബേൺലി 5–0നു തോൽക്കുന്നത്.

Manchester-City

കഴിഞ്ഞ സീസണിലെ പ്രീമിയർ ലീഗ്, 2019 ജനുവരിയിലെ എഫ്എ കപ്പ്, 2018ലെ പ്രീമിയർ ലീഗ് എന്നിവയിലും സിറ്റിയുടെ മൈതാനത്തു ബേൺലി തോറ്റത് ഇതേ സ്കോറിനായിരുന്നു!

അൽജീരിയൻ താരം റിയാദ് മഹ്റേസിന്റെ ഹാട്രിക്കായിരുന്നു സിറ്റിയുടെ തകർപ്പൻ കളിയുടെ ഹൈലൈറ്റ്. 6, 22, 69 മിനിറ്റുകളിലായി മഹ്റേസ് ഹാട്രിക് തികച്ചു. ബഞ്ചമിൻ മെൻഡി (41), ഫെറാൻ ടോറസ് (66) എന്നിവരും ഗോൾനേടി. കാർലോ ആഞ്ചലോട്ടി പരിശീലിപ്പിക്കുന്ന എവർട്ടൻ തോൽവി വഴങ്ങി. റാഫിഞ്ഞയുടെ ഗോളിൽ 1–0നു ലീഡ്സ് അവരെ പരാജയപ്പെടുത്തി. 5 കളിക്കിടെ എവർട്ടന്റെ 4–ാമത്തെ തോൽവി.

English Summary: Manchester City wins

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com