ADVERTISEMENT

അർജന്റീന ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണയ്ക്ക് ആദരാഞ്ജലിയർപ്പിക്കുന്ന ബാർസിലോന താരം ലയണൽ മെസ്സി. ഇന്നലെ ഒസാസൂനയ്ക്കെതിരായ ലാ ലിഗ മത്സരത്തിൽ ഗോളടിച്ചശേഷമായിരുന്നു മെസ്സിയുടെ ആദരം. അർജന്റീന ക്ലബ് ന്യൂവെൽസ് ഓൾഡ് ബോയ്സിലെ മറഡോണയുടെ 10–ാം നമ്പർ ജഴ്സി ഉള്ളിൽ ധരിച്ചായിരുന്നു മെസ്സി കളിക്കിറങ്ങിയത്. ഗോൾ നേടിയ ശേഷം ബാർസ കുപ്പായം മാറ്റിയാണ് മെസ്സി മറഡോണയുടെ വിഖ്യാതമായ ജഴ്സി പ്രദർശിപ്പിച്ചത്. മെസ്സിയുടെ ആദ്യ ക്ലബ് കൂടിയാണ് ന്യൂവെൽസ്. മത്സരം ബാർസ 4–0നു ജയിച്ചു.

English Summary: Messi's tribute to Maradona

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com