ന്യൂഡൽഹി ∙ ഐഎസ്എലിൽ ഗോവയ്ക്കെതിരായ മത്സരത്തിനിടെ ഈസ്റ്റ് ബംഗാളിന്റെ ഡാനി ഫോക്സിനു ചുവപ്പു കാർഡ് കൊടുത്ത റഫറിയുടെ തീരുമാനം അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ റദ്ദാക്കി. റഫറി റോവൻ അറുമുഖന്റേതു തെറ്റായ നടപടിയായിരുന്നുവെന്നു വിഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാണ് ഉറപ്പിച്ചത്. മത്സരം 1–1 സമനിലയിലാണ് അവസാനിച്ചത്. ഗോവയുടെ അലക്സാണ്ടർ യേശുരാജിനെ വീഴ്ത്തിയതിനാണു റഫറി ഡാനിക്കു മാർച്ചിങ് ഓർഡർ കൊടുത്തത്.
Content Highlight: AIFF committee overturns Danny Fox red card