മഡ്രിഡ് ∙ ലയണൽ മെസ്സിയും അന്റോയ്ൻ ഗ്രീസ്മാനും ഇരട്ടഗോളുകൾ നേടിയ ലാ ലിഗ ഫുട്ബോൾ മത്സരത്തിൽ ബാർസിലോന 4–0നു ഗ്രനാഡയെ തകർത്തു. 12–ാം മിനിറ്റിൽ ഗ്രീസ്മാനാണു ഗോളടി തുടങ്ങിയത്.
സെറ്റ് പീസ് ലക്ഷ്യത്തിലെത്തിച്ചു ഗോൾ നേടിയ മെസ്സി ക്ലബ് കരിയറിലെ ഫ്രീകിക്ക് ഗോളുകളുടെ എണ്ണത്തിൽ (48) യുവന്റസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ (47) പിന്നിലാക്കി. മറ്റൊരു കളിയിൽ, റയൽ മഡ്രിഡിനെ ഒസാസുന ഗോൾരഹിത സമനിലയിൽ കുരുക്കി.