മഡ്ഗാവ് (ഗോവ)∙ ഐഎസ്എൽ ഫുട്ബോളിലെ മുമ്പന്മാർ തമ്മിലുള്ള പോരാട്ടത്തിൽ മുംബൈ സിറ്റി എഫ്സിക്കു വിജയം. കൊൽക്കത്ത എടികെ മോഹൻ ബഗാനെ 1–0ന് തോൽപിച്ചു. 69–ാം മിനിറ്റിൽ ബർത്തലോമ്യു ഓഗ്ബെച്ചെയാണ് വിജയഗോൾ നേടിയത്. ജയത്തോടെ മുംബൈ ഒന്നാം സ്ഥാനത്തു തുടരുന്നു, ബഗാൻ രണ്ടാം സ്ഥാനത്തും.
English Summary: Mumbai City defeats ATK Mohan Bagan