ADVERTISEMENT

ടൂറിൻ ∙ ക്രിസ്റ്റ്യാനോ റൊണാൾ‍‍‍‍ഡോയും കൂട്ടാളികളും നേടിയ 3 ഗോളുകളുടെ മികവിൽ ഇറ്റാലിയൻ സീരി എ ഫുട്ബോളിൽ യുവനന്റസ് 3–1നു സാസുളോയെ തോൽപിച്ചു. 50–ാം മിനിറ്റിൽ ഡാനിലോയുടെ ഗോളിൽ യുവെ ലീഡ് നേടിയെങ്കിലും 8 മിനിറ്റിനു ശേഷം സന്ദർശകർ ഒപ്പമെത്തി. ഗ്രിഗറി ഡെഫ്രെൽ ഗോൾ നേടി. സമനിലയിലേക്കു നീണ്ട കളി തീരാൻ 8 മിനിറ്റുള്ളപ്പോൾ ആരോൺ റാംസെ, ഇൻജറി ടൈമിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ (90+2) എന്നിവരുടെ ഗോൾ വീണതോടെ യുവെയുടെ വിജയം ആധികാരികമായി. നിലവിലെ ചാംപ്യന്മാരായ യുവന്റസ് ജയത്തോടെ 4–ാം സ്ഥാനത്തെത്തി. 

∙ ക്രിസ്റ്റ്യാനോയ്ക്കു റെക്കോർഡ് 

ഔദ്യോഗിക കരിയർ ഗോൾ കണക്കിൽ ഓസ്ട്രിയ– ചെക്കോസ്ലൊവാക്യ താരം ജോസഫ് ബികാന്റെ നേട്ടത്തിന് (759 ഗോൾ) ഒപ്പമെത്തിയ ക്രിസ്റ്റ്യനോ റൊണാൾഡോ ഇന്നലെ മറ്റൊരു റെക്കോർഡും പേരിലാക്കി. കഴിഞ്ഞ 15 സീസണുകളിലായി യൂറോപ്പിലെ മുൻനിര ലീഗുകളിൽ തുടർച്ചയായി 15 ഗോളെങ്കിലും നേടുന്ന ആദ്യതാരമെന്ന റെക്കോർഡാണ് റൊണാൾഡോയ്ക്കു സ്വന്തമായത്. ഇറ്റാലിയൻ ലീഗിൽ യുവന്റസിനായി ഈ സീസണിൽ 13 കളിയിൽ ക്രിസ്റ്റ്യാനോയുടെ 15–ാം ഗോളായിരുന്നു ഇത്. 2006–07 സീസൺ മുതൽ ഇതുവരെ ഇംഗ്ലിഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ്, സ്പാനിഷ് ക്ലബ് റയൽ മഡ്രിഡ്, ഇറ്റാലിയൻ ക്ലബ് യുവന്റസ് എന്നിവയ്ക്കായി കളിച്ച കാലത്തെ കണക്കാണിത്. ഇംഗ്ലണ്ട്, സ്പെയിൻ, ജർമനി, ഇറ്റലി, ഫ്രാൻസ് എന്നിവിടങ്ങളിലെ ലീഗുകൾ പരിഗണിച്ചാണ് റെക്കോർഡ്. 

English Summary: Record for Cristiano Ronaldo

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com