ADVERTISEMENT

വാസ്കോ (ഗോവ) ∙ ഐഎസ്എൽ ഫുട്ബോളിൽ ബെംഗളൂരു എഫ്സി – നോർത്ത് ഈസ്റ്റ് യുണൈറ്റഡ് മത്സരം സമനിലയിൽ (1–1). 27–ാം മിനിറ്റിൽ പോർച്ചുഗീസ് താരം ലൂയി മച്ചാഡോയിലൂടെ നോർത്ത് ഈസ്റ്റ് മുന്നിലെത്തി. ബെംഗളൂരു മധ്യനിരയിൽനിന്നു പിടിച്ചെടുത്ത പന്തുമായി കുതിച്ച ഫെഡറിക്കോ ഗാലെഗോയാണു പന്തൊരുക്കിയത്. ആദ്യ പകുതിയിൽ ഒരു ഗോൾ ലീഡിൽ നോർത്ത് ഈസ്റ്റ് പിടിച്ചുനിന്നു. 

2–ാം പകുതിയിൽ ബെംഗളൂരു ഒപ്പമെത്തി. 49–ാം മിനിറ്റിൽ ഡിമാസിന്റെ ഫ്രീകിക്ക് കാലിലെടുത്ത രാഹുൽ ഭെക്കെ നീലപ്പടയ്ക്കു സമനില നൽകി. ഇരുടീമുകളും ഒട്ടേറെ മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഗോളിലേക്കു വഴിയൊരുക്കാനായില്ല. തുടർച്ചയായ 4 തോൽവികൾക്കുശേഷം സമനില നേടാനായെന്ന ആശ്വാസത്തിലാണു ബെംഗളൂരു. ജയമില്ലാതെ 7–ാമത്തെ മത്സരമാണു നോർത്ത് ഈസ്റ്റ് പൂർത്തിയാക്കിയത്.

English Summary: North East United vs Bengaluru match ends in draw

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com