ലണ്ടന്‍∙ ഇംഗ്ലിഷ് ഫുട്ബോൾ താരം വെയ്ൻ റൂണി വിരമിച്ചു. ഇംഗ്ലണ്ടിലെ ഡെർബി കൗണ്ടി ഫുട്ബോൾ ടീമിന്റെ പരിശീലകനാകാനാണ് താരത്തിന്റെ തീരുമാനം. രണ്ടര വർഷത്തെ കരാറാണ് റൂണിയുമായി ഉണ്ടാക്കിയിരിക്കുന്നതെന്ന് ക്ലബ് അറിയിച്ചു. ഇംഗ്ലണ്ടിനായി 53 ഗോളുകൾ രാജ്യാന്തര ഫുട്ബോളിൽ നേടിയ താരമാണ്.
മാഞ്ചസ്റ്റർ യുണൈറ്റഡിനായും ഇംഗ്ലണ്ടിനായും കൂടുതൽ ഗോൾ നേടിയ താരമെന്ന റെക്കോർഡും റൂണിക്കാണ്. മാഞ്ചസ്റ്റർ യുണൈറ്റഡിനായി 253 ഗോളുകൾ സ്വന്തമാക്കി. ക്ലബിനൊപ്പം അഞ്ച് ലീഗ് കിരീടങ്ങളും ചാംപ്യൻസ് ലീഗും ജയിച്ചു. യുഎസ് ക്ലബ് ഡിസി യുണൈറ്റഡിനായി 35 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. എവർട്ടനിലാണ് താരം കരിയർ തുടങ്ങിയത്.
English Summary: Wayne Rooney ends playing career to become Derby County manager