കാഗ്‌ലിയാരി ∙ 10 പേരിലേക്കു ചുരുങ്ങിക്കളിച്ചിട്ടും സ്ലാറ്റൻ ഇബ്രാഹിമോവിച്ച് നേടിയ ഡബിൾ ഗോളുകളിൽ എസി മിലാൻ 2–0ന് കാഗ്‌ലിയാരിയെ തോൽപിച്ചു. ജയത്തോടെ മിലാൻ ഇറ്റാലിയൻ ലീഗ് ഫുട്ബോൾ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം തിരികെപ്പിടിച്ചു. 8 കളിയിൽ നിന്നു സ്ലാറ്റന്റെ ഗോൾനേട്ടം ഇതോടെ 12 ആയി.
Content Highlights: AC Milan wins