കോഴിക്കോട്∙ ഐ ലീഗിൽ ഗോകുലം കേരള എഫ്സി ഇന്ന് ഐസോൾ എഫ്സിയെ നേരിടും. ഉച്ചയ്ക്ക് രണ്ടിനു കൊൽക്കത്തയിലാണ് മത്സരം. കഴിഞ്ഞ കളിയിൽ പഞ്ചാബ് എഫ്സിയെ 4–3ന് തോൽപിച്ചതിന്റെ ആവേശത്തിലാണ് ഗോകുലം. മുന്നേറ്റനിരയിൽ ഡെന്നിസ് അഗ്യാരെയുടെയും ഫിലിപ് അഡ്ജയുടെയും മിന്നുന്ന ഫോമിലാണ് പ്രതീക്ഷകൾ. ലീഗിലെ ആദ്യ മത്സരം തോറ്റ ഐസോൾ, കോച്ച് സ്റ്റാൻലി റൊസാരിയോയുമായുള്ള കരാർ അവസാനിപ്പിച്ചിരുന്നു.
Content Highlights: I League; Gokulam FC