റോം∙ ഫുട്ബോള്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമെന്ന നേട്ടം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കൈവരിച്ച മല്‍സരത്തില്‍ നാപ്പൊളിയെ 2–0ന് തകര്‍ത്ത് ഇറ്റാലിയന്‍ സൂപ്പര്‍ കപ്പുമായി യുവന്റസ്. 1931–55 കാലഘട്ടത്തില്‍ കളിച്ചിരുന്ന ഓസ്ട്രിയ– ചെക്കോസ്ലൊവാക്യ താരം ജോസഫ് ബികാന്റെ 759 ഗോളുകള്‍ എന്ന റെക്കോര്‍ഡാണ് റൊണാള്‍ഡോ മറികടന്നത.്
760 ആധികാരിക ഗോളുകളാണ് നിലവില്‍ റൊണാള്‍ഡോയ്ക്കുള്ളത്. കഴിഞ്ഞ മാസമാണ് ക്ലബ്ബിനായും രാജ്യത്തിനായും നേടിയ ആകെ ഗോളുകളുടെ എണ്ണത്തിൽ ഇതിഹാസ താരം പെലെയുടെ റെക്കോര്‍ഡ്(758 ഗോൾ) റൊണാള്‍ഡോ മറികടന്നത്.
English Summary : 760 Up, Cristiano Ronaldo Hailed As Most Prolific Goalscorer