ADVERTISEMENT

മഡ്രിഡ് ∙ സ്പെയിനിലെ എല്ലാ ഡിവിഷനുകളിലെയും ക്ലബ്ബുകൾ ഏറ്റമുട്ടുന്ന കോപ്പ ഡെൽ റേ (കിങ്സ് കപ്പ്) ഫുട്ബോളിൽ റയൽ മഡ്രിഡിന് ഞെട്ടിക്കുന്ന തോൽവി. റൗണ്ട് 32 പോരാട്ടത്തിൽ മൂന്നാം ഡിവിഷൻ ക്ലബ് അൽകോയാനോയോട് 2–1നു തോറ്റ റയൽ ടൂർണമെന്റിനു പുറത്തായി. കളിക്കാരിലൊരാൾ ചുവപ്പുകാർഡ് കണ്ടതോടെ 

10 പേരായി ചുരുങ്ങിയിട്ടും അധികസമയത്തേക്കു കളി നീട്ടിയെടുത്താണ് അൽകോയാനോ പൊരുതി ജയിച്ചത്. ബ്രസീൽ താരം എദർ മിലിറ്റാവോയുടെ 45–ാം മിനിറ്റിലെ ഗോളിൽ റയൽ മുന്നിലെത്തിയെങ്കിലും 80–ാം മിനിറ്റിൽ പകരക്കാരൻ ജോസ് സോൽബെസ് അൽകോയാനോയെ ഒപ്പമെത്തിച്ചു.

 ഇതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക്. 110–ാ മിനിറ്റിൽ 2–ാം മഞ്ഞക്കാർഡ് കണ്ട റാമോൺ ലോപ്പസിനു മാർച്ചിങ് ഓർഡർ ലഭിച്ചതോടെ അൽകോയാനോ 10 പേരിലേക്കു ചുരുങ്ങി. 

പോരാട്ടവീര്യം കൈവിടാതിരുന്ന കുഞ്ഞൻ ക്ലബ്ബിനു വേണ്ടി 115–ാം മിനിറ്റിൽ യുവാനൻ കാസനോവ വിജയഗോൾ നേടി.

Content Highlights: Real Madrid; Copa del Rey

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com