പനജി ∙ ഇൻജറി ടൈമിലെ പെനൽറ്റി ഗോളിലൂടെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഐഎസ്എൽ ഫുട്ബോളിൽ ചെന്നൈയിൻ എഫ്സിയെ സമനിലയിൽ പിടിച്ചു. ലാലിയൻസുവാല ചാങ്ടെയുടെ ഇരട്ട ഗോളുകളും (8’, 52) മാനുവൽ ലാൻസറോട്ടെയുടെ (50’– പെനൽറ്റി) ഗോളുമാണു ചെന്നൈയ്ക്കു കരുത്തായത്. ഇമ്രാൻ ഖാൻ (14’), ദെഷോൺ ബ്രൗൺ (43’), ലൂയിസ് മച്ചാഡോ (90+4–പെനൽറ്റി) എന്നിവരിലൂടെയാണു നോർത്ത് ഈസ്റ്റ് സമനില പിടിച്ചത്.
English Summary: Chennai vs North East match ends in draw