ADVERTISEMENT

ലണ്ടൻ∙ കോവിഡ് പ്രതിസന്ധിക്കിടെ ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്ത മലയാള ചിത്രം ‘ദൃശ്യം 2’ സൃഷ്ടിക്കുന്ന ചലനം കടൽ കടക്കുന്നു. ബ്രിട്ടനിലെ വിഖ്യാതമായ ടോട്ടനം ഹോട്‍സ്‌പർ ഫുട്ബോൾ ക്ലബ്ബ് ഈ ചിത്രത്തിലെ ഡയലോഗ് കടമെടുത്ത് സമൂഹമാധ്യമത്തിൽ കുറിച്ച വാക്കുകളും പോസ്റ്റും സൂപ്പർഹിറ്റായി. ഇംഗ്ലിഷ് പ്രീമിയർ ലീഗിലെ പ്രമുഖ ക്ലബ്ബായ ടോട്ടനം മലയാളത്തിലാണ് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടത്. വെള്ളിയാഴ്ച പോസ്റ്റ് ചെയ്ത കുറിപ്പിന് ഇതുവരെ ലഭിച്ചത് ഏഴായിരത്തിലധികം ലൈക്കുകളാണ്. അഞ്ഞൂറോളം പേർ ഇത് ഷെയറും ചെയ്തു.

ദൃശ്യത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്ന ജോർജ് കുട്ടി എന്ന കഥാപാത്രത്തെക്കുറിച്ചുള്ള ഡയലോഗ് കടമെടുത്താണ് ടോട്ടനം ഹോട്സ്‌പർ മലയാളത്തിൽ പോസ്റ്റിട്ടത്. ടോട്ടനത്തിന്റെ ദക്ഷിണകൊറിയൻ സൂപ്പർതാരം സൺ ഹ്യൂങ് മിന്നിനു വേണ്ടിയാണ് ഈ ഡയലോഗ് കടമെടുത്തത്. സണ്ണിന്റെ ചിത്രം സഹിതം ടോട്ടനത്തിന്റെ പോസ്റ്റ് ഇങ്ങനെ:

‘അയാൾ അയാളുടെ ടീമിനെ സഹായിക്കാൻ ഏതറ്റം വരെയും പോകും’ – He is a classic footballer എന്ന ഇംഗ്ലിഷ് വാചകത്തിനൊപ്പം ടോട്ടനം കുറിച്ചു. #Drishyam2 #HeungMinSon എന്നീ ഹാഷ്ടാഗുകളുമുണ്ട്.

ടോട്ടനം ഹോട്‌സ്പറിന്റെ മലയാളം പോസ്റ്റിനു താഴെ കമന്റുകളുടെ കുത്തൊഴുക്കാണ്. കമന്റുകളിലേറെയും മലയാളിത്തിലാണെന്ന പ്രത്യേകതയുമുണ്ട്. ചില കമന്റുകൾ ഇതാ:

∙ ആരാണീ അതിഭീകരനായ മലയാളി അഡ്മിൻ? അയാളെ കണ്ടെത്താൻ ഏതറ്റം വരെയും ഞങ്ങൾ പോകും, അത് ഹാക്കിങ് ആണെങ്കിൽ പോലും.

∙ അയാളുടെ കൂട്ടാളി ഹാരി ഇല്ലാതെ അയാൾക്ക് ഒറ്റയ്ക്ക് ഒന്നും ചെയ്യാൻ പറ്റത്തില്ല.

∙ അയാൾ നല്ല ഒരു കളിക്കാരനാണെന്നതിൽ യാതൊരു സംശയവുമില്ല

∙ ടീമിനെ ജയിപ്പിക്കാൻ ശപഥം കൂടി ചെയ്ത ആൾ എന്നു കൂടി പറ.

∙ പറ്റുവാണേൽ ഈ അറ്റം വരെ ഒന്നു വരാൻ പറയാമോ ഒരു സീസൺ KBFC കളിച്ചിട്ട് വിട്ടേക്കാം.

English Summary: English Premier League Club Tottenham Hotspur's Social Media Post Connected to Drishyam 2 is Viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com