ADVERTISEMENT

കൊൽക്കത്ത ∙ ഐ ലീഗ് ഫുട്ബോളിൽ വിജയക്കുതിപ്പ് തുടർന്ന് ഗോകുലം കേരള എഫ്സി. ഇന്ത്യൻ ആരോസിനെ 4–0നാണു ഗോകുലം തകർത്തത്. ഇതോടെ 8 കളികളിൽ 13 പോയിന്റുമായി ഗോകുലം പോയിന്റ് പട്ടികയിൽ 4–ാം സ്ഥാനത്തെത്തി. എതിരാളികളുടെ പ്രതിരോധക്കോട്ട ഭേദിക്കാൻ ആദ്യപകുതിയിൽ കഴിഞ്ഞില്ലെങ്കിലും 2–ാം പകുതിയിൽ ഗോകുലം താരങ്ങൾ അതിനു പരിഹാരം ചെയ്തു. 

47–ാം മിനിറ്റിൽ മലയാളി താരം എമിൽ ബെന്നിയാണു ഗോകുലത്തിന്റെ ഗോളടിക്കു തുടക്കമിട്ടത്. 50–ാം മിനിറ്റിൽ പെനൽറ്റിയിലൂടെ ഡെന്നിസ് അന്റ്വി ലക്ഷ്യം കണ്ടു. 78–ാം മിനിറ്റിൽ പകരക്കാരൻ ലാൽറോമാവിയ ഗോകുലത്തിന്റെ 3–ാം ഗോൾ നേടി. ഇൻജറി ടൈമിന്റെ അവസാന മിനിറ്റിൽ മറ്റൊരു സബ്സ്റ്റിറ്റ്യൂട്ട് റൊണാൾഡ് സിങ് ഗോൾപട്ടിക പൂർത്തിയാക്കി. 44–ാം മിനിറ്റിൽ ഗോകുലം താരം ഷെരീഫ് മുഹമ്മദ് പെനൽറ്റി പാഴാക്കിയിരുന്നു. 23നു സുദേവ എഫ്സിയുമായാണു ഗോകുലത്തിന്റെ അടുത്ത മത്സരം.

English Summary: Gokulam trashes Arrows

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com